23 September Sunday

ആക്കുളം ചിൽഡ്രൻസ് പാർക്ക‌് നവീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018
തിരുവനന്തപുരം 
ആക്കുളം ചിൽഡ്രൻസ് പാർക്കിൽ ഓണം ആഘോഷിക്കാനെത്തുന്ന കുട്ടികളെ ഇത്തവണ കാത്തിരിക്കുന്നത് ആകർഷകമായ കളിപ്പാട്ടങ്ങളും മറ്റ് സംവിധാനങ്ങളും. 72 കുട്ടികൾക്ക് ഒരേസമയം കളിക്കാൻ കഴിയുന്ന കളിപ്പാട്ടങ്ങളും സൈക്കിളിങ‌് പാർക്കും എല്ലാം തയ്യാറാകുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ എംഎൽഎ ഫണ്ടിൽനിന്ന‌് പത്തുകോടിയോളം രൂപ ചെലവഴിച്ചാണ്  പാർക്ക് നവീകരിക്കുന്നത്. നവീകരണം  80 ശതമാനത്തോളം പൂർത്തിയായി. പ്രകൃതിദത്ത കുളം വൃത്തിയാക്കി പെഡൽ ബോട്ട് സംവിധാനവും തയ്യാറായി. വശങ്ങളിൽ ഇരിപ്പിടങ്ങളും ഒരുക്കി. ചിൽഡ്രൻസ് പാർക്കിന് പുതുജീവൻ വന്നതോടെ ഇപ്പോൾത്തന്നെ അവധിദിവസങ്ങളിൽ കുട്ടികളെയുംകൊണ്ട് ധാരാളം രക്ഷിതാക്കൾ എത്തുന്നുണ്ട്.  
ക്യാന്റീൻ കെട്ടിടവും നവീകരിച്ചു. പരമ്പരാഗതശൈലിയിലുള്ള പുതിയ കെട്ടിടവും തയ്യാറായി.  കുന്നിൻമുകളിൽ കയറി കായൽഭംഗി ആസ്വദിക്കാനും മറ്റുമായി പടിക്കെട്ടുകളുടെ നിർമാണവും അതിവേഗം നടന്നുവരുന്നു. വടകര ഊരാളുങ്കൽ ലേബർ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം.  ടൂറിസം വകുപ്പിന്റെകൂടി ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യേക താൽപ്പര്യം എടുത്താണ് ചിൽഡ്രൻസ് പാർക്കിനെ ഓണത്തിനുമുമ്പായി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചത്.
 
 
പ്രധാന വാർത്തകൾ
Top