22 September Saturday

ചികിത്സാസഹായം തേടുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018
കിളിമാനൂർ 
പഠിക്കാനുള്ള മോഹവുമായി കംപ്യൂട്ടർ എൻജിനിയറിങ‌് ഡിപ്ലോമ കോഴ്‌സിന് ചേർന്നെങ്കിലും  ഹൃദയസംബന്ധമായ അസുഖം നിർധന കുടുംബാംഗമായ വിദ്യാർഥിനിയുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ തകർത്തു. ചികിത്സിക്കാൻ വകയില്ലാതെ  കുടുംബം ദുരിതക്കയത്തിൽ. കിളിമാനൂർ ചാരുപാറ വണ്ടന്നൂർ എസ്ബി സദനത്തിൽ ശിവദാസൻ‐ ബേബി ദമ്പതികളുടെ മകളായ ദിവ്യ (19)യാണ്  ദുരിതക്കയത്തിലായിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ശിവദാസനും ബേബിക്കും കൂലിപ്പണിയാണ്. ആകെയുള്ള 12 സെന്റ‌് ഭൂമിയിൽ പഞ്ചായത്തിൽനിന്നു നൽകിയ വീട്ടിലാണ് താമസിക്കുന്നത്. ഭൂമിയും വീടും സഹകരണ സംഘത്തിൽ ഈടുവച്ചിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ജപ്തി വരുന്ന അവസ്ഥയിലാണ്. കന്യാകുമാരി തെലയ്വട്ടം സെന്റ‌് ജൂഡ്സ് പോളിടെക്‌നിക് കോളേജിലാണ് ദിവ്യ  പഠിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സന്മനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ  ദിവ്യയുടെ അമ്മ പി ബേബിയുടെ പേരിൽ കിളിമാനൂർ ഫെഡറൽ ബാങ്ക് ശാഖയിൽ 11230100318310 നമ്പരായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ‌്എസ‌്സി കോഡ‌്‐ എഫ‌്ഡിആർഎൽ 0001123. ഫോൺ 8086348214.
 
പ്രധാന വാർത്തകൾ
Top