23 September Sunday

സാന്ത്വനകൂട്ടായ‌്മയിൽ ഇന്ദ്രൻസും കുട്ട്യോളും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

കുട്ടികൾ ശേഖരിച്ച അവശ്യസാധനങ്ങൾ ഭാരത്‌ ഭവനിൽ ഇന്ദ്രൻസ‌് ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം
ദുരിതബാധിതരെ സഹായിക്കാൻ ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന നമ്മളൊന്ന‌്‌ ദുരിതാശ്വാസ സാംസ്കാരിക കൂട്ടായ്മയിൽ ഒത്തുചേർന്ന‌് നടൻ ഇന്ദ്രൻസും വിവിധ സാംസ്കാരിക സംഘടനകളെ പ്രതിനിധാനംചെയ്യുന്ന കുട്ടികളും. കുട്ടികൾ ശേഖരിച്ച അവശ്യസാധനങ്ങൾ ഇന്ദ്രൻസ‌് ഏറ്റുവാങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ശേഖരണകേന്ദ്രമാണ‌് ഭാരത‌്ഭവന്റേത‌്. മികച്ച പ്രതികരണമാണ‌് ജനങ്ങളിൽനിന്ന‌് ലഭിക്കുന്നത‌്. നഗരസഭയുമായി സഹകരിച്ച് ദൈനംദിന ഭക്ഷണസാധനങ്ങൾ ഇവിടെനിന്ന‌് വിവിധ ക്യാമ്പുകളിൽ എത്തിക്കുന്നു. പ്രഥമശുശ്രൂഷാ മരുന്നുകൾ, ജലാംശം കുറഞ്ഞ ഭക്ഷണസാധനങ്ങൾ, പുതിയ വസ്ത്രങ്ങൾ, നാപ‌്കിൻസ്, ശുചീകരണ വസ്തുക്കൾ ഇതര നിത്യോപയോഗസാധനങ്ങൾ എന്നിവ സ്വീകരിക്കുന്നു. 
 
ഇവിടെ ശേഖരിച്ചുവരുന്ന സാധനസാമഗ്രികൾ രജിസ്റ്റർ ബുക്കിൽ രേഖപ്പെടുത്തിയശേഷം ചെങ്ങന്നൂർ, പന്തളം, ആലപ്പുഴ, റാന്നി എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സർക്കാർ സഹകരണത്തോടെ ഭാരത് ഭവൻ നേരിട്ട് എത്തിക്കും. ഫോൺ: 0471﹣ 2321747, 8606874952.
പ്രധാന വാർത്തകൾ
Top