17 November Saturday

മൊബൈലിൽ സംസാരിച്ച്‌ വാഹനം ഓടിച്ച സ്വകാര്യ ബസ്‌ ഡ്രൈവർക്ക്‌ എതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
ആറ്റിങ്ങൽ
മൊബൈൽ ഫോണിൽ സംസാരിച്ച്‌ സ്വകാര്യ ബസ്‌ ഓടിച്ച ഡ്രൈവറുടെ ലൈസൻസ്‌ മൂന്നു മാസത്തേക്ക്‌ സസ‌്പെൻഡ‌് ചെയ‌്തു. കാരേറ്റ്‌ വർക്കല ക്ഷേത്രം പെർമിറ്റിൽ ഓടുന്ന ചിത്തിര എന്ന സ്വകാര്യ ബസ്‌ ഡ്രൈവർ അരുൺ കുമാറിന്റെ ലൈസൻസാണ‌് മൂന്നു മാസത്തേക്ക്‌ സസ‌്പെൻഡ‌് ചെയ‌്തത്‌. ആറ്റിങ്ങൽ ആർടിഒ മനോജ്‌ കുമാറാണ‌് നടപടി സ്വീകരിച്ചത്‌. അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഗുരുദാസാണ‌് കേസ്‌ രജിസ്റ്റർ ചെയ്തത്‌.
പ്രധാന വാർത്തകൾ
Top