20 November Tuesday

അംഗീകാരമില്ലാതെ ചികിത്സ: വൈദ്യൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018
പാലോട് > അംഗീകാരമില്ലാതെ ചികിത്സ നടത്തിവന്നയാളെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡ്യൻപാറ ഉണ്ണിമായ ഭവനിൽ എസ് കെ ഉണ്ണി വൈദ്യൻ (59) ആണ് പിടിയിലായത്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ നെടുമങ്ങാട് സ്വദേശി നൽകിയ പരാതി കൂടുതൽ അന്വേഷണങ്ങൾക്കായി പാലോട് പൊലീസിന് കൈമാറുകയായിരുന്നു. 20 വർഷത്തോളമായി ചികിത്സ നടത്തി വരുന്ന ഉണ്ണി വൈദ്യന് കൗൺസിലിന്റെ അംഗീകാരമോ അടിസ്ഥാനയോഗ്യത യോ ഇല്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ചികിത്സാലയത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മരുന്ന് സാമ്പിളുകൾ ഫോറൻസിക്  പരിശോധനയ‌്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സിഐ കെ ബി മനോജ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എസ് അഷ്റഫ് , മധുപൻ, സിപിഒമാരായ അൻസറുദീൻ, ശ്രീജിത്ത്, രാജേഷ്, ഉണ്ണിക്കൃഷ്ണൻ, ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top