23 September Sunday

കെഎസ്ഇബി ഉദ്യോഗസ്ഥന‌് മർദനം: ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018
വെഞ്ഞാറമൂട് > കെഎസ്ഇബി ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാലൻപച്ച ഈന്തിക്കാട് തടത്തരികത്ത് പുത്തൻ വീട്ടിൽ സുരേഷ് ബാബു(34) വാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് കെഎസ്ഇബി മേജർ സെക്ഷനിൽ ലയ‌്ൻമാനായ പ്രദീപി(40)നാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് ബാലൻപച്ച ജങ‌്ഷനിലായിരുന്നു സംഭവം. വെള്ളുമണ്ണടി ഭാഗത്ത്  മരച്ചില്ല ഒടിഞ്ഞു വീണ് വൈദ്യുതി തടസ്സപ്പെട്ടു എന്നറിയിപ്പ‌് കിട്ടിയതിനെ തുടർന്ന് തകരാർ പരിഹരിക്കുന്നതിന‌് മറ്റൊരു ജീവനക്കാരനൊപ്പം പോകവെ വാഹനം തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.  മർദനമേറ്റ ജീവനക്കാരൻ വെഞ്ഞാറമൂട് പൊലീസിൽ പരാതി നല്കി.  സുരേഷ് ബാബുവിനെ വെള്ളുമണ്ണടിയിൽനിന്ന‌് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോലി തടസ്സപ്പെടുത്തിയതിനും മർദിച്ചതിനും കേസ് ചാർജ‌് ചെയ്ത ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
പ്രധാന വാർത്തകൾ
Top