Top
11
Monday, December 2017
About UsE-Paper

യുവതിയെ ആക്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


ചിറയിന്‍കീഴ് >  കടയ്ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിയായ യുവതിയെ കഴുത്തില്‍ ഷാള്‍ കുരുക്കി ആക്രമിച്ചയാളെ നാട്ടുകാര്‍പൊലീസിലേല്‍പ്പിച്ചു. വ്യാഴാഴ്ച വെളുപ്പിന് അഞ്ചുമണിയോടെയാണ് സംഭവം. കടയ്ക്കാവൂര്‍ തെറ്റിമൂല തെക്കുംഭാഗം തുളസിഭവനില്‍ വിഷ്ണു(24) ആണ് പിടിയിലായത്. 
മദ്യലഹരിയിലായിരുന്ന ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് രാവിലെ അക്രമത്തിനിരയായ യുവതി നല്‍കിയ മൊഴിയിലാണ് യുവതിയെ ആക്രമിച്ച വിവരം അറിഞ്ഞതും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതും. യുവതിയില്‍നിന്ന് മൊഴിയെടുക്കുന്നതിനിടയില്‍ ഇയാള്‍ പൊലീസിനെ തട്ടിമാറ്റി പുറത്തേയ്ക്കോടി. പിന്തുടര്‍ന്ന പൊലീസ്  സ്റ്റേഷന് കുറച്ചകലെവച്ച് പിടികൂടുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.