Top
25
Saturday, March 2017
About UsE-Paper
ജില്ലാ പഞ്ചായത്ത് ബജറ്റ്

ഹരിതം ജനകീയം

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
ജില്ലാപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം അവതരിപ്പിക്കുന്നു

തിരുവനന്തപുരം > നാടിന്റെ പച്ചപ്പ് നിലനിര്‍ത്തി വികസനത്തിലേക്ക് കുതിക്കാനുള്ള സമഗ്രപദ്ധതികളുമായി ജില്ലാപഞ്ചായത്ത് ബജറ്റ്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയെ ഹരിതാഭമാക്കാനും  ജലസ്രോതസ്സുകള്‍ സംരക്ഷിച്ച് ജലസമൃദ്ധി നിലനിര്‍ത്താനും പദ്ധതികളുണ്ട്. തരിശുനിലങ്ങളില്‍ കൃഷിയിറക്കാനും നെല്‍ക്കൃഷി വിപുലമാക്കാനുമുള്ള സമഗ്രപദ്ധതികളും ബജറ്റില്‍ ഇടംനേടി.

വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് വി കെ മധു അധ്യക്ഷനായി. ഉല്‍പ്പാദന, പശ്ചാത്തല മേഖലകള്‍ക്ക് തുല്യമായ പ്രാധാന്യം നല്‍കി ജില്ലയിലെ സമസ്ത മേഖലകളെയും ഒറ്റയൂണിറ്റായി കണ്ട് സമഗ്രവികസനത്തിന് ലക്ഷ്യമിടുന്നതാണ് ബജറ്റ്. 177,34,05,143 രൂപ വരവും 176,47,99,333 രൂപ ചെലവും 86,05,810 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

 മുന്‍വര്‍ഷങ്ങളില്‍ നടപ്പാക്കിയ ജനപ്രിയപദ്ധതികളായ ജൈവസമൃദ്ധി, മഴത്താവളം, തണല്‍, പ്രതിഭാസംഗമം, രക്ഷ, ദിശ, പാഥേയം, അക്ഷരമാല, കാര്‍ഷിക സേവനകേന്ദ്രം, കാര്‍ഷിക വിപണനകേന്ദ്രം, സ്നേഹം, സ്നേഹധാര, എബിസി എന്നിവയ്ക്കായി ഈ സാമ്പത്തികവര്‍ഷവും തുക വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം മാനസ, മാനസ പ്ളസ്, ജലശ്രീ, ഗുരുകുലം, കെയര്‍ ഓണ്‍ വീല്‍സ്, മിനി ഹൈഡല്‍ പ്രോജക്ട്, സഹായ (തൊഴിലധിഷ്ഠിത വിദ്യാഭ്യാസം) എന്നീ പദ്ധതികള്‍ക്കുള്ള തുകയും വകയിരുത്തിയിട്ടുണ്ട്.




 

Related News

കൂടുതൽ വാർത്തകൾ »