15 December Saturday
കേന്ദ്ര സർവകലാശാലയിലെ കാവിവൽക്കരണം

കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക‌് വിദ്യാർഥി മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

കാസർകോട്‌ േകന്ദ്രസർവകലാശാലയിലെ കാവിവൽക്കരണത്തിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌െഎ ജില്ലാ കമ്മിറ്റി നടത്തിയ ജിപിഒ മാർച്ച്‌

തിരുവനന്തപുരം

കാസർകോട‌് കേന്ദ്ര സർവകലാശാലയിൽ വൈസ‌് ചാൻസലറും കൂട്ടരും നടത്തുന്ന കാവിവൽക്കരണ നടപടികൾക്കെതിരെ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക‌് എസ‌്എഫ‌്ഐ പ്രതിഷേധ മാർച്ച‌് നടത്തി. തലസ്ഥാനത്ത‌് ജനറൽ പോസ്റ്റോഫീസിനു മുന്നിൽ മാർച്ച‌് എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി ശിജിത് ശിവസ‌് ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് എം പ്രവീൺ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ ആർ  റിയാസ‌്, ഗോകുൽ ഗോപിനാഥ‌്, കാർത്തിക, എ എസ‌് അജയ‌് അശോക‌് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top