21 September Friday

കരുണയുടെ കൈനീട്ടി വിദേശികളും

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

വർക്കല താലൂക്ക് ഓഫീസ് കളക‌്ഷൻ സെന്ററിലെത്തിയ വിദേശികളിൽനിന്ന‌് റവന്യൂ അധികൃതർ സാധനങ്ങൾ ഏറ്റുവാങ്ങുന്നു

വർക്കല 
സംസ്ഥാനത്തെ ദുരന്തബാധിതർക്ക‌് സാന്ത്വനമേകാൻ വിദേശ വിനോദ സഞ്ചാരികൾ. ഇറാൻ സ്വദേശി പ്രോസ്, ഇറ്റലിയിൽ നിന്നുള്ള ബതാനികോ, എസ്റ്റോണിയയിൽ നിന്നെത്തിയ എർത്തോ എന്നിവരാണ് സഹായവുമായി വർക്കല താലൂക്ക് ഓഫീസിൽ എത്തിയത്. വിനോദ സഞ്ചാരത്തിനും ആയുർവേദ ചികിത്സയ്ക്കുമായി വർക്കലയിലെത്തിയ ഇവർ മാധ്യമങ്ങളിലൂടെയും ഹോട്ടൽ അധികൃതരിൽനിന്ന‌് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും സഹായ സന്നദ്ധരായി. ശുചീകരണത്തിനായുള്ള ഉപകരണങ്ങൾ, ബിസ്‌ക്കറ്റ്, ബൺ, പാൽപ്പൊടി തുടങ്ങിയവയാണ് താലൂക്ക് ഓഫീസിലെ കളക്ഷൻ സെന്ററിൽഎത്തിച്ചത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top