15 November Thursday

ഗവ. കോളേജ‌് റിട്ട. ടീച്ചേഴ‌്സ‌് സഹകരണസംഘം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

ഗവ. കോളേജ‌് റിട്ട. ടീച്ചേഴ‌്സ‌് സഹകരണസംഘം പ്രവർത്തനോദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

തിരുവനന്തപുരം

ഗവ. കോളേജ‌് റിട്ട. ടീച്ചേഴ‌്സ‌് സഹകരണസംഘത്തിന്റെ പ്രവർത്തനോദ‌്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സംഘം പ്രസിഡന്റ‌് പി മുഹമ്മദ‌്കുഞ്ഞ‌് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ സ്ഥിരനിക്ഷേപത്തിന്റെ ആദ്യനിക്ഷേപം സ്വീകരിച്ചു. പ്രതിമാസ നിക്ഷേപപദ്ധതിയുടെ ഉദ‌്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എൻ രതീന്ദ്രൻ നിർവഹിച്ചു. ഹരിതകേരളം മിഷൻ വൈസ‌് ചെയർമാൻ ടി എൻ സീമ, സഹകരണവകുപ്പ‌് അസിസ്റ്റന്റ‌് രജിസ‌്ട്രാർ എ ഷെരീഫ‌്, എകെജിസിടി ജനറൽ സെക്രട്ടറി കെ കെ ദാമോദരൻ, കെജിസിആർടിഡബ്ല്യുഎ പ്രസിഡന്റ‌് ജെ പ്രസാദ‌്, ജില്ലാ പ്രസിഡന്റ‌് പി കെ മാധവൻനായർ എന്നിവർ സംസാരിച്ചു. ഡോ. വി എം സുനന്ദകുമാരി സ്വാഗതവും വൈസ‌് പ്രസിഡന്റ‌് ജി രാജീവ‌് നന്ദിയും പറഞ്ഞു. തൈക്കാട‌് പനവിളയിൽ ട്വിങ്കിൾ പ്ലാസയിലാണ‌് സംഘം ഓഫീസ‌് പ്രവർത്തിക്കുന്നത‌്.

പ്രധാന വാർത്തകൾ
Top