Top
23
Tuesday, January 2018
About UsE-Paper

ഫെഡറല്‍ ബാങ്കിനെ വിദേശികള്‍ക്ക് വില്‍ക്കരുത്: ബെഫി

Tuesday Dec 19, 2017
വെബ് ഡെസ്‌ക്‌
ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ (ബെഫി) സമരപ്രചാരണവാഹന ജാഥ കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എന്‍ രതീന്ദ്രന്‍ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം > ഫെഡറല്‍ ബാങ്കിനെ വിദേശികള്‍ക്ക് വില്‍ക്കരുത്, പുറം കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക, അമിതമായ സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കുക, ഒഴിവുകളില്‍ നിയമനം നടത്തുക, എഫ്ആര്‍ഡിഐ ബില്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ (ബെഫി) സമരപ്രചാരണവാഹന ജാഥ സംഘടിപ്പിച്ചു.  തിരുവനന്തപുരത്ത്  ഫെഡറല്‍ ബാങ്ക് ടവേഴ്സിനുമുന്നില്‍ ജാഥ കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എന്‍ രതീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം അധ്യക്ഷനായി. ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം പ്രഭാകരന്‍,  ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ വൈസ് പ്രസിഡന്റ് വിനീത, ബെഫി മുന്‍ സംസ്ഥാന പ്രസിഡന്റ് പി വി ജോസ് എന്നിവര്‍ അഭിവാദ്യംചെയ്തു. ബെഫി ജില്ലാ സെക്രട്ടറി കെ പി ബാബുരാജ് സ്വാഗതവും ബെഫി ജില്ലാ പ്രസിഡന്റ് കെ.ഹരികുമാര്‍ നന്ദിയും പറഞ്ഞു.