21 November Wednesday

കളക‌്ഷൻ സെന്ററിൽ എത്തി സ്പാനിഷ് സ‌്നേഹം

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

ദുരിതബാധിതർക്കുള്ള സഹായഹസ്തവുമായി സ്പെയിൻ സ്വദേശി ഗ്രിസൽഡ വർക്കല താലൂക്ക് ഓഫീസിലെത്തി സാധനങ്ങൾ കൈമാറുന്നു

തിരുവനന്തപുരം > വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റൂട്ട‌് കളക‌്ഷൻ സെന്ററിലേക്ക‌് മാറ്റി സ‌്പാനിഷ‌് വനിത. പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക‌് സഹായമേകാൻ വർക്കലയിലെ കളക‌്ഷൻ സെന്ററിൽ എത്തിയത‌്
സ്‌പെയിനിൽനിന്ന‌് കേരളം കാണാനെത്തിയ ഗ്രിസൽഡ. വാർത്ത മാധ്യമങ്ങളിൽക്കണ്ടാണ‌് ദുരിതമനുഭവിക്കുന്നവർക്കു അവശ്യ സാധനങ്ങളുമായി
വർക്കല താലൂക്ക് ഓഫിസിലെത്തിയത്. ബിസ്‌കറ്റ്, മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ എന്നിവയടങ്ങിയ പെട്ടി റവന്യൂ അധികൃതർക്ക‌് കൈമാറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top