25 September Tuesday

ചെറുവയ്ക്കലിൽ ഇരുനില വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

ചെറുവയ്ക്കലിൽ മണ്ണിടിഞ്ഞുവീണ് അപകടത്തിൽപ്പെട്ട വീട്

കഴക്കൂട്ടം > അലത്തറ റോഡിൽ വെള്ളാറ്റുവിളയിൽ ഇരുനില കെട്ടിടത്തിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് കെട്ടിടം ഭാഗികമായി തകർന്നു. മൂന്നുവർഷം പഴക്കമുള്ള ഷീജയുടെ മന്ദാരം എന്ന വീടാണ് ശനിയാഴ‌്ച രാത്രി തകർന്നത്. വീടിന് പിന്നിലെ  മതിലും മണ്ണുമാണ് ഇടിഞ്ഞ‌് വീട്ടിലേക്ക് പതിച്ചത്. വീടിന്റെ കാർ പോർച്ചിന്റെ കോൺക്രീറ്റ് തൂണുകൾ പൊട്ടി മുകളിലത്തെ നിലയിലെ രണ്ട് മുറികൾ ചരിഞ്ഞു . അപകടം നടക്കുമ്പോൾ വീട്ടിൽ ഷീജയുടെ പ്രായമായ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഷീജയും ഭർത്താവ് സുനിൽകുമാറും രണ്ട് കുട്ടികളും സഹോദരനുമാണ‌് വീട്ടിൽ താമസിച്ചിരുന്നത‌്. ഇവർ സ്ഥലത്തില്ലാതിരുന്ന സമയത്താണ് അപകടം നടന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top