17 November Saturday

ഗജസുന്ദരികൾക്ക‌് സുഖനാളുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആനയ്‌ക്ക്‌ മരുന്നടങ്ങിയ ഭക്ഷണം നൽകുന്നു

തിരുവനന്തപുരം 

സുഖചികിത്സയുടെ ഗമയിൽ ദർശിനിയും സുദർശനയും.  പതിവ‌്‌ ദിനചര്യകൾക്ക് അവധി നല്കി ശരീരവും മനസ്സും ഉഷാറാക്കാൻ ഒരുങ്ങുകയാണ് ഗജസുന്ദരികൾ. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകളായ ദർശിനിക്കും സുദർശനയ്ക്കും കർക്കടകമാസത്തോടനുബന്ധിച്ച് സുഖചികിത്സ തുടങ്ങി. സുഖചികിത്സ ആരംഭിച്ചതോടെ ക്ഷേത്രച്ചടങ്ങുകളിൽനിന്നുംമറ്റും ഇവരെ ഒഴിവാക്കി. രാവിലെ അവിൽ, കരിപ്പെട്ടി, എള്ള് എന്നിവ ചേർത്തുള്ള ഭക്ഷണം. ഉച്ചയ്ക്ക് അരി, പയർ, ചെറിയഉള്ളി, മുതിര, കൂവരക്, നെയ്യ് എന്നിവയുടെ മിശ്രിതത്തിൽ ഉണ്ടാക്കുന്ന വിഭവം. ഇതിൽ ച്യവനപ്രാശവും  അഷ്ടചൂർണവും കൂടി നല്കും. ദർശിനി നാല് പതിറ്റാണ്ടുകളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ട‌്. ദേവസ്വം ബോർഡ് ആനകളെ പരിപാലിക്കുന്ന ഡോ. രതീഷിന്റെ മേൽനോട്ടത്തിലാണ് ചികിത്സ.  ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ സുഖചികിത്സ ഉദ‌്ഘാടനം ചെയ‌്തു. ഭജനപ്പുര കൊട്ടാരപരിസരത്ത് നടന്ന ചടങ്ങിൽ വി എസ് ശിവകുമാർ എംഎൽ എ, ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ വി രതീശൻ, ക്ഷേത്ര സുരക്ഷാ വിഭാഗം മേധാവി വി അജിത‌് , വിശ്വാസ്   വി നായർ എന്നിവർ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top