21 September Friday
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ

24ന‌് എൽഡിഎഫ‌് ജനകീയ കൂട്ടായ‌്മ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018
തിരുവനന്തപുരം
ദളിതരുടെയും മനുഷ്യാവകാശപ്രവർത്തകരുടേയും നേർക്ക് രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച‌് എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 24ന‌് ഗാന്ധിപാർക്കിൽ ജനകീയ കൂട്ടായ‌്മ സംഘടിപ്പിക്കും. വൈകിട്ട‌് നാലിന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ കൂട്ടായ‌്മ ഉദ‌്ഘാടനംചെയ്യും. എൽഡിഎഫ‌് നേതാക്കൾ സംസാരിക്കും. ദളിതരെയും മനുഷ്യാവകാശപ്രവർത്തകരെയും നിരന്തരം ആക്രമിക്കുകയാണ‌്. ഇതിന‌് കൂട്ടുനിൽക്കുകയാണ‌് ബംഗാളിലെ തൃണമൂൽ സർക്കാരും ത്രിപുരയിലെ ബിജെപി സർക്കാരും.  ഇത്തരം ആക്രമണങ്ങളിൽ ആയിരത്തോളം ഇടതുമുന്നണി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനെതിരെ  14 ജില്ലകളിലും  കൂട്ടായ്മയും ധർണയും സംഘടിപ്പിക്കാൻ എൽഡിഎഫ‌് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.   കൂട്ടായ്മയിൽ എല്ലാവിഭാഗം  ജനങ്ങളും പങ്കെടുക്കണമെന്ന് എൽഡിഎഫ‌് ജില്ലാകമ്മിറ്റി യോഗം  അഭ്യർഥിച്ചു. യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. എം വിജയകുമാർ, ജി ആർ അനിൽ, അഡ്വ .ജെ വേണുഗോപാലൻനായർ, അഡ്വ. എസ് ഫിറോസ് ലാൽ, പാളയം രാജൻ, തമ്പാനൂർ രാജീവ്, പനയ്ക്കോട് മോഹനൻ, അജികുമാർ, ഒറ്റശേഖരമംഗലം പുഷ്പൻ എന്നിവർ പങ്കെടുത്തു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top