19 November Monday
വർഗീയത തുലയട്ടെ

24 മണിക്കൂർ വിദ്യാർഥി ധർണ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

എസ്എഫ്ഐ സെക്രട്ടറിയറ്റ‌് പടിക്കൽ നടത്തുന്ന 24 മണിക്കൂർ ധർണ ഏഴാച്ചേരി രാമചന്ദ്രൻ ഉദ‌്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

എസ്എഫ്ഐ  ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാകേന്ദ്രങ്ങളിൽ 24 മണിക്കൂർ ധർണ  ആരംഭിച്ചു.  രക്തസാക്ഷി അഭിമന്യു അവസാനമായി മഹാരാജാസ് കോളേജിന്റെ ചുമരിൽ എഴുതിവച്ച “വർഗീയത തുലയട്ടെ’  എന്ന മുദ്രാവാക്യം ഉയർത്തിയാണ‌് രാപ്പകൽ നീളുന്ന ധർണ. വ്യാഴാഴ‌്ച പകൽ 11ന‌് സമാപിക്കും. മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം തീർക്കുന്ന വിദ്യാർഥി ധർണയിൽ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. തലസ്ഥാനത്ത‌് സെക്രട്ടറിയറ്റ‌് പടിക്കൽ കവി ഏഴാച്ചേരി രാമചന്ദ്രൻ  ഉദ‌്ഘാടനം ചെയ‌്തു. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌്   എം പ്രവീൺ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം വി  ശിവൻകുട്ടി, എസ‌്എഫ‌്ഐ   സംസ്ഥാന പ്രസിഡൻറ‌് വി എ വിനീഷ‌്, കേന്ദ്രകമ്മിറ്റി അംഗം പ്രതിൻസാജ‌് കൃഷ‌്ണ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷിജിത്ത‌് ശിവാസ‌് സ്വാഗതം പറഞ്ഞു.  തുടർന്ന‌് രാത്രി വരെ സാമൂഹ്യ സാംസ‌്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനകളും അഭിവാദ്യം അർപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top