14 November Wednesday

‘പ്ലാന്തണൽമുറ്റം’ പരിപാടി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018
വെഞ്ഞാറമൂട് തേമ്പാമ്മൂട് ജനത ഹയർ സെക്കൻഡറി സ്‌കൂളിൽ “പ്ലാന്തണൽമുറ്റം’ പരിപാടി ആരംഭിച്ചു. സ്കൂളിലെങ്ങും പ്ലാവിന്റെ തണലൊരുക്കുകയാണ് പ്രധാന ലക്ഷ്യം. സ്‌കൂൾ ഇക്കോ ക്ലബ്ബാണ് പരിപാടി നടത്തുന്നത‌്. ചക്ക സംസ്ഥാനഫലമായി പ്രഖ്യാപിച്ചതിന്റെ ആഘോഷംകൂടിയായാണ് സ്‌കൂൾ മൈതാനത്ത് 100 പ്ലാവിൻതൈകൾ നട്ടത്. വനംവകുപ്പാണ് തൈകൾ വിതരണം ചെയ്തത്.
 മാനേജർ റഷീദ് ആനക്കുഴി  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷംനാദ് അധ്യക്ഷനായി. വിദ്യാർഥിപ്രതിനിധി ഇന്ദ്രജ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എം എ നാസർ, പ്രഥമാധ്യാപിക ഷീജ, സ്റ്റാഫ് സെക്രട്ടറി ദിനേഷ്, കെ പി സാജിദ്, എ ദിൽഷ, നമിത, ബിനു, സൗമിനി തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top