Top
25
Sunday, June 2017
About UsE-Paper

ചുമട്ടുതൊഴിലാളികളുടെ ജില്ലാ പ്രചാരണ ജാഥ തുടങ്ങി

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രചാരണജാഥ പ്രസിഡന്റ് സി ജയന്‍ബാബുവിന് പതാക കൈമാറി കാട്ടാക്കട ശശി ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം > വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രചാരണ ജാഥ വിതുരയില്‍ ആരംഭിച്ചു.
ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കാട്ടാക്കട ശശി ജാഥ ഉദ്ഘാടനംചെയ്തു. 23ന് ചുമട്ടുതൊഴിലാളികള്‍ ലേബര്‍ കമീഷണര്‍ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായാണ് പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്.

ചുമട്ടുതൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്കരിക്കുക, ജില്ലാ ബോര്‍ഡുകളുടെ ചെയര്‍മാനായി ട്രേഡ് യൂണിയന്‍ പ്രതിനിധിയെ നിശ്ചയിക്കുക, ചുമട്ടുതൊഴിലാളി കൂലി ഏകീകരിക്കുക, എല്ലാ ചുമട്ടുതൊഴിലാളികള്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കുക, ഭേദഗതികളോടെ വര്‍ക്കല കഹാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, മണല്‍, പാറ, കൂപ്പ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്്.

യൂണിയന്‍ പ്രസിഡന്റ് സി ജയന്‍ബാബുവിന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനംചെയ്തത്.

തിങ്കളാഴ്ച രാവിലെ ഒമ്പതിന് നെയ്യാറ്റിന്‍കരയില്‍നിന്ന് ജാഥ പര്യടനം തുടങ്ങും. പാറശാല, വെള്ളറട, കാട്ടാക്കട, ബാലരാമപുരം, മലയിന്‍കീഴ്, പേരൂര്‍ക്കട എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് ആറിന് നെടുമങ്ങാട്ട് സമാപിക്കും. ചൊവ്വാഴ്ച വൈകിട്ട് ആറിന് ചാലയിലാണ്  സമാപന പൊതുയോഗം.




 

Related News

കൂടുതൽ വാർത്തകൾ »