Top
27
Saturday, May 2017
About UsE-Paper

ജനമനസ്സുകള്‍ കീഴടക്കി ജാഥാ മുന്നേറ്റം

Friday May 19, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നയിക്കുന്ന ജാഥയ്ക്ക് മലയിന്‍കീഴില്‍ നല്‍കിയ സ്വീകരണം

തിരുവനന്തപുരം > കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍കരണ സാമ്പത്തിക നയങ്ങള്‍ക്കും തീവ്ര വര്‍ഗീയയ്ക്കുമെതിരേ സിപിഐ എം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചരണജാഥകള്‍ക്ക് ജനഹൃദയങ്ങളില്‍ ഉജ്വലസ്വീകരണം. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടിയും നയിക്കുന്ന ജാഥകളെ സ്വീകരിക്കാന്‍ മൂന്നാംദിവസവും വന്‍ ജനസഞ്ചയമാണ് ഓരോ കേന്ദ്രത്തിലുമെത്തുന്നത്. ആനാവൂര്‍ നാഗപ്പന്‍ നയിക്കുന്ന ജാഥ രാവിലെ ഒമ്പതിന് കാട്ടാക്കടയില്‍ നിന്നാരംഭിച്ച് ഊരൂട്ടമ്പലം, മലയിന്‍കീഴ്, പൊറ്റയില്‍, പേയാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തിരുമലയില്‍ സമാപിച്ചു. കാട്ടാക്കടയില്‍ ഏരിയ കമ്മിറ്റിയംഗം കെ അനില്‍കുമാര്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എസ് വിജയകുമാര്‍ സ്വാഗതം പറഞ്ഞു. ഊരൂട്ടമ്പലത്ത് ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ ആശാരി അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം ടി തങ്കരാജ് സ്വാഗതം പറഞ്ഞു. മലയിന്‍കീഴില്‍ വലിയറത്തല ലോക്കല്‍ സെക്രട്ടറി അഡ്വ ആര്‍ മോഹന്‍കുമാര്‍ അധ്യക്ഷനായി. മലയിന്‍കീഴ് ലോക്കല്‍ സെക്രട്ടറി എം അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. പൊറ്റയില്‍ ജങ്ഷനില്‍ വിളപ്പില്‍ ഏരിയ  കമ്മിറ്റി അംഗം സി എസ് ശ്രീനിവാസന്‍ അധ്യക്ഷനായി . പെരുകാവ് ലോക്കല്‍ സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പേയാട് ജങ്ഷനില്‍ സിപിഐ എം ഏരിയ കമ്മിറ്റി അംഗം ജി സുധാകരന്‍ നായര്‍ അധ്യക്ഷനായി. സിപിഐ എം വിളപ്പില്‍ശാല ലോക്കല്‍ സെക്രട്ടറി ഷണ്‍മുഖം സ്വാഗതം പറഞ്ഞു. തിരുമലയില്‍ വിളപ്പില്‍ ഏരിയ കമ്മിറ്റി അംഗം ആര്‍ പി ശിവജി അധ്യക്ഷനായി. തിരുമല ലോക്കല്‍ സെക്രട്ടറി പി ആര്‍ രാജേഷ് സ്വാഗതം പറഞ്ഞു.


വി ശിവന്‍കുട്ടി ക്യാപ്റ്റനായ ജാഥയ്ക്ക് വെമ്പായത്ത് നല്‍കിയ സ്വീകരണംവി ശിവന്‍കുട്ടി ക്യാപ്റ്റനായ ജാഥയ്ക്ക് വെമ്പായത്ത് നല്‍കിയ സ്വീകരണം


വി ശിവന്‍കുട്ടി നയിക്കുന്ന ജാഥ വ്യാഴാഴ്ച രാവിലെ ഒമ്പതിന് നന്ദിയോട്ട് നിന്നാരംഭിച്ചു. പാലോട്, ഭരതന്നൂര്‍, കല്ലറ, വാമനപുരം, വെഞ്ഞാറമൂട്, തേമ്പാമൂട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വെമ്പായത്ത് സമാപിച്ചു.  നന്ദിയോട് ഏരിയാകമ്മിറ്റിയംഗം പേരയം ശശി അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ജി എസ് ഷാബി സ്വാഗതം പറഞ്ഞു. പാലോട് ജങ്ഷനില്‍ പെരിങ്ങമ്മല ലോക്കല്‍ സെക്രട്ടറി പി എസ് ദിവാകരന്‍ നായര്‍ അധ്യക്ഷനായി. എരിയ കമ്മിറ്റിയംഗം എം എം അന്‍സാരി സ്വാഗതം പറഞ്ഞു. ഭരതന്നൂരില്‍ എസ് സതീശന്‍ അധ്യക്ഷനായി. ആര്‍ രാജേന്ദ്രന്‍ പിള്ള സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പ്രൊഫ. ആര്‍ രമേശന്‍ നായര്‍ ജാഥയെ സ്വീകരിച്ചു. കല്ലറയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാര്‍ അധ്യക്ഷനായി. എസ് കെ സതീഷ് സ്വാഗതം പറഞ്ഞു. വാമനപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ ദേവദാസ് അധ്യക്ഷനായി. എസ് കെ ലെനിന്‍ സ്വാഗതം പറഞ്ഞു. വെഞ്ഞാറമൂട്ടില്‍ കെ മീരാന്‍ അധ്യക്ഷനായി. മക്കാംകോണം ഷിബു സ്വാഗതം പറഞ്ഞു.  തേമ്പാമൂട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി അധ്യക്ഷയായി. അഡ്വ. പി ജി സുധീര്‍ സ്വാഗതം പറഞ്ഞു. വെമ്പായത്ത് അഡ്വ. ബി ബാലചന്ദ്രന്‍ അധ്യക്ഷനായി. എം എസ് രാജു സ്വാഗതം പറഞ്ഞു.