Top
24
Wednesday, May 2017
About UsE-Paper
ആരോഗ്യമന്ത്രി ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു

പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തരനടപടി

Friday May 19, 2017
വെബ് ഡെസ്‌ക്‌
ആരോഗ്യമന്ത്രി കെ കെ ശൈലജ ജനറല്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോള്‍

തിരുവനന്തപുരം > ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ഡെങ്കിപ്പനിയുണ്ടായ സാഹചര്യത്തിലാണ് ആശുപത്രിയും പരിസരവും നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലെ വാര്‍ഡുകളും പരിസരവും മന്ത്രി നേരിട്ട് പരിശോധിച്ച് ശുചീകരണപ്രവര്‍ത്തനങ്ങളും കൊതുകുനിര്‍മാര്‍ജന നിയന്ത്രണപ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ നിര്‍ദേശം നല്‍കി. മന്ത്രിയോടൊപ്പം ആരോഗ്യ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന വിദഗ്ധസംഘം ആശുപത്രി പരിസരപ്രദേശങ്ങളും പനി പടരാനുള്ള സാഹചര്യവും പരിശോധിച്ചു. തുടര്‍ന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ാന്‍ തയ്യാറാക്കാനും ആരോഗ്യ ഡയറക്ടറെ ചുമതലപ്പെടുത്തി. ആശുപത്രിയില്‍ ശുചീകരണ ജീവനക്കാരുടെ അഭാവമുണ്ടെങ്കില്‍ അത് ഉടനടി പരിഹരിക്കാനും ആശുപത്രി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പനി നേരിടാനുള്ള എല്ലാ സംവിധാനവും ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളതായും മെച്ചപ്പെട്ട ചികിത്സ ആശുപത്രിയില്‍നിന്ന് ലഭിക്കുന്നതിനുവേണ്ട എല്ലാ നടപടിയും കൈക്കൊണ്ടതായും മന്ത്രി അറിയിച്ചു. പനിബാധിതര്‍ക്കായി ഇരുപതോളം കിടക്കകളുള്ള പനിവാര്‍ഡ് ആരംഭിക്കുകയും കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ നെറ്റുകളും സജ്ജീകരിച്ചു. കുട്ടികളുടെ വിഭാഗത്തിലും ഇത്തരം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒപിയും പ്രവര്‍ത്തനക്ഷമമാണ്.

Related News

കൂടുതൽ വാർത്തകൾ »