21 September Friday
നാട്ടുകാര്‍ പരിഭ്രാന്തരായി

വെള്ളുമണ്ണടിയിൽ ഭൂമിക്കടിയില്‍നിന്ന‌് അസാധാരണ ശബ്ദം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

വെള്ളുമണ്ണടിയിലെ നാട്ടുകാരോട്‌ ജില്ലാ ജിയോളജിസ്‌്റ്റ്‌ വിനോദ്‌ സംസാരിക്കുന്നു

വെഞ്ഞാറമൂട് 
ഭൂമിക്കടിയിൽനിന്ന‌് അസാധാരണ ശബ്ദം‌. നാട്ടുകാർ പരിഭ്രാന്തരായി. സ്ഥലത്തുനിന്ന‌് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ വെള്ളുമണ്ണടിയിൽ പണ്ടാരത്തോട് ഓലിക്കര ഭാഗത്താണ് അസാധാരാണ ശബ്ദം. നാട്ടുകാർ ഡി കെ മുരളി എംഎൽഎയെ സംഭവമറിയിക്കുകയും അദേഹം  സ്ഥലത്തെത്തി ജിയോളജി വകുപ്പിൽ വിവരമറിയിക്കുകയും ചെയ്തു. ജില്ലാ ജിയോളജിസ്റ്റ് വിനോദ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് വീണാനായർ എന്നിവർ സ്ഥലത്തെത്തി. 
സമീപത്തെ കുന്നിനു സമീപം വെള്ളം കെട്ടി നില്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന‌്  മുൻ കരുതലെന്ന നിലയിൽ പ്രദേശത്തെ 11 കുടുംബങ്ങളിലെ 57 പേരെ വെള്ളുമണ്ണടി സ്‌കൂലേക്ക് മാറ്റി.
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top