24 September Monday

ക്യാമ്പ് ആരംഭിക്കാൻ സൗകര്യമുള്ളവർ അറിയിക്കുക: മേയർ

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
തിരുവനന്തപുരം
ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ സ്ഥലസൗകര്യമുള്ളവർ അറിയിക്കണമെന്ന‌്   മേയർ  വി കെ പ്രശാന്ത‌് അഭ്യർഥിച്ചു. 
കാലവർഷക്കെടുതിയെ തുടർന്ന്ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നഗരത്തിന്റെവിവിധ ഭാഗങ്ങളിലായി 27 ക്യാമ്പ‌് ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന്ഒഴിപ്പിച്ചവരെ കൂടാതെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന്‌രക്ഷിച്ചവരെയും എത്തിക്കുന്നു.  റസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും വ്യക്തികളും ഇക്കാര്യത്തിൽ നഗരസഭയെയുംസർക്കാരിനെയും സഹായിക്കാൻ മുന്നോട്ടുവരണമെന്ന്‌മേയർ അഭ്യർഥിച്ചു. 
സ്വന്തംവീടുകളോ, സൗകര്യമുള്ള കെട്ടിടങ്ങളോ ഉള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ 9388682432, 9446553057, 8606610242.
പ്രധാന വാർത്തകൾ
Top