20 September Thursday

കെഎ‌ംഎസ‌്ആർഎ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

കെഎംഎസ‌്ആർഎ ജില്ലാ സമ്മേളനം ഡി പി ദുബൈനഗറിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
കെഎംഎസ‌്ആർഎ ജില്ലാ സമ്മേളനം ഡി പി ദുബൈനഗറിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. ജില്ലാ  പ്രസിഡന്റ‌് ഹേമേഷ‌്ഗോപൻ അധ്യക്ഷനായി. ആർ പി രതീഷ‌് അനുശോചനപ്രമേയവും എസ‌് ആർ അരുൺ രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ‌് ജനറൽ സെക്രട്ടറി എം എം ഹനീഫ‌ സംഘടനാ റിപ്പോർട്ട‌് അവതരിപ്പിച്ചു. 
 
ജില്ലാ പ്രവർത്തന റിപ്പോർട്ട‌് ജില്ലാ സെക്രട്ടറി പി എസ‌് പ്രജു അവതരിപ്പിച്ചു. ട്രഷറർ ആർ ഹൈമൺ വരവുചെലവു കണക്കും അവതരിപ്പിച്ചു. കല്ലറ മധു, കെഎംഎസ‌്ആർഎ സംസ്ഥാന സെക്രട്ടറി പി കെ സന്തോഷ‌്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ എസ‌് സുനിൽകുമാർ, പി കൃഷ‌്ണനന്ദ‌്, എ വി പ്രദീപ‌്കുമാർ, എം സുന്ദരം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഹേമേഷ‌്ഗോപൻ (പ്രസിഡന്റ‌്), ആർ ഹൈമൺ (വൈസ‌്പ്രസിഡന്റ‌്), പി എസ‌് പ്രജു (സെക്രട്ടറി, ആർ എസ‌് രതീഷ‌് (ജോ. സെക്രട്ടറി), എസ‌് ആർ അരുൺ (ട്രഷറർ).
 
 
 
 
പ്രധാന വാർത്തകൾ
Top