Top
26
Wednesday, July 2017
About UsE-Paper

ഇഡ്ഡലിത്തട്ടില്‍ വിരല്‍ കുടുങ്ങിയ 3 വയസ്സുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്

Monday Jul 17, 2017
വെബ് ഡെസ്‌ക്‌


ആറ്റിങ്ങല്‍ > ഇഡ്ഡലിത്തട്ടില്‍ വിരല്‍ കുടുങ്ങിയ മൂന്നു വസ്സുകാരനെ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. അയിലം കുന്നത്തുവീട്ടില്‍ ബിജുകുമാറിന്റെ മകന്‍ തേജസിനെയാണ് വിരല്‍ ഇഡ്ഡലിത്തട്ടില്‍ വിരല്‍ കുടുങ്ങിയ നിലയില്‍ ഞായറാഴ്ച രാവിലെ 8.30ന് ആറ്റിങ്ങള്‍ ഫയര്‍സ്റ്റേഷനില്‍ എത്തിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ലോപ്പസിന്റെ നേതൃത്വത്തില്‍ ഹരീഷ്, ഷമീം, കെ ബിനു, ഷൈന്‍ ജോണ്‍, അനീഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ഇഡ്ഡലിത്തട്ട് കുഞ്ഞിന്റെ കൈയില്‍നിന്നും വേര്‍പെടുത്തുകയായിരുന്നു.