Top
26
Wednesday, July 2017
About UsE-Paper

ബിജെപിക്കാര്‍ വൃദ്ധദമ്പതികളുടെ വീടും വാഹനവും അടിച്ചുതകര്‍ത്തു

Monday Jul 17, 2017
വെബ് ഡെസ്‌ക്‌


വെഞ്ഞാറമൂട് > അതിര്‍ത്തിമുക്കില്‍ ബിജെപി അക്രമിസംഘം വൃദ്ധദമ്പതികളുടെ വീടും വാഹനവും അടിച്ചുതകര്‍ത്തു. അതിര്‍ത്തിമുക്ക് കോട്ടയത്ത്കോണം എം ആര്‍ ലാന്‍ഡില്‍ അനിരുദ്ധ(70)ന്റെ വീടും വാഹനവുമാണ് അടിച്ചുതകര്‍ത്തത്. ബിജെപി കമ്മിറ്റി രൂപീകരണത്തിന് കസേര വാടകയ്ക്ക് നല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമം. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ എം വാമനപുരം ലോക്കല്‍ സെക്രട്ടറി എസ് കെ ലെനിന്‍ പറഞ്ഞു.