23 July Monday

അയ്യൻകാളി സ‌്മൃതിമണ്ഡപത്തിൽ പുഷ‌്പാർച്ചന

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

അയ്യൻകാളിയുടെ സ്‌മൃതിമണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പാർച്ചന നടത്തുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്‌ഥാന കമ്മിറ്റി അംഗം എം വിജയകുമാർ എന്നിവർ സമീപം

കോവളം > മഹാത്മാ അയ്യൻകാളിയുടെ വെങ്ങാനൂരിലെ സ‌്മൃതി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ‌്പാർച്ചന നടത്തി. അയ്യൻകാളിയുടെ വില്ലുവണ്ടിസമരത്തിന്റെ 125ാം വാർഷികാഘോഷങ്ങളുടെ  സമാപനത്തോടനുബന്ധിച്ച‌് നടന്ന  നവോത്ഥാന ബഹുജനസംഗമം ഉദ‌്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. സാധുജന പരിപാലന സംഘം ഭാരവാഹികൾ മുഖ്യമന്ത്രിയെ സ്വീകരിച്ചു. തുടർന്ന‌് സ‌്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ‌്പാർച്ചന നടത്തി. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം എം  വിജയകുമാർ, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം ബി പി മുരളി, ഏരിയ സെക്രട്ടറി അഡ്വ. പി എസ‌് ഹരികുമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രധാന വാർത്തകൾ
Top