21 May Monday

കേരളം മാതൃക: കാഞ്ച ഐലയ്യ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

അയ്യൻകാളിയുടെ വില്ലുവണ്ടിയാത്രാവാർഷികാഘോഷത്തിൽ വെങ്ങാനൂരിൽ സംഘടിപ്പിച്ച നവോത്ഥാന ബഹുജന സംഗമ പരിപാടിയിൽ കാഞ്ചാ ഇല്ലയ്യയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു

കോവളം > മഹാത്മാ അയ്യൻകാളിയെപ്പോലുള്ള  നവോത്ഥാന നായകരുടെ ആശയങ്ങളെ  കേരളത്തിൽ ഉയർത്തിപ്പിടിച്ചതും നടപ്പിലാക്കിയതും സിപിഐ എം നേതൃത്വം നൽകിയ സർക്കാരുകളാണെന്ന് പ്രശസ്ത ദളിത് സാഹിത്യകാരൻ പ്രൊഫ. കാഞ്ച ഐലയ്യ പറഞ്ഞു.വെങ്ങാനൂരിൽ നവോത്ഥാന നായകൻ അയ്യൻകാളി നയിച്ച വില്ലുവണ്ടി യാത്രാ സമരത്തിന്റെ വാർഷികാഘോങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാഞ്ച  ഐലയ്യ . 1957ലെ ഇ എം എസ് സർക്കാർ നിരവധി  സാമൂഹ്യ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. ദളിത്‌ വിഭാഗങ്ങൾക്കും, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും ദുർബല ജനവിഭാഗങ്ങൾക്കുമായി   ഭൂപരിഷ്ക്കരണ രംഗത്തും, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലും നിരവധി മാറ്റങ്ങൾക്ക് തുടക്കം  കുറിച്ചു.  .കാൾ മാർക്സും .അംബേദ്കറും മഹാത്മ അയ്യൻകാളിയും ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളുമടക്കമുള്ള നവോത്ഥാന നായകരും കൈയ്കോർക്കുന്ന നാടാണ് കേരളമെന്നും കാഞ്ച ഐലയ്യ പറഞ്ഞു. ബിജെപി ഭരണം നാടിനെ തകർക്കുമെന്ന‌് കാഞ്ച പറഞ്ഞു. നാടിനെയും ജനങ്ങളെയും ഭിന്നിപ്പിക്കാനും നാടിനെ കൊലക്കളമാക്കാനുമാണ‌് ബിജെപിയും ആർഎസ‌്എസും  ശ്രമിക്കുന്നത‌്. പട്ടികജാതി  വിഭാഗങ്ങളെ നിഷ‌്ഠൂരമായി വേട്ടയാടുകയാണ‌്. ഈ ജനവിഭാഗങ്ങൾ കൊലചെയ്യപ്പെടുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ  പട്ടികജാതി വിഭാഗങ്ങൾ വേട്ടയാടപ്പെടുന്നു.  ഭരിക്കുന്നവരുടെ അറിവോടെയാണിത‌്. ഇതിനെതിരെ അതിശക്തമായ പ്രതിരോധം ഉയരണം. പട്ടികജാതി ജനവിഭാഗങ്ങൾക്ക‌ും ദുർബല ജനവിഭാഗങ്ങൾക്കും സംരക്ഷണം ലഭിക്കുന്നത‌് കേരളത്തിൽ മാത്രമാണ‌്.  മതേരത്വം ഉയർത്തിപ്പിടിക്കുന്നതിൽ സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്തിന‌് മാതൃകയാണ‌്. രാജ്യത്തെ രക്ഷിക്കാൻ ഇടതുപക്ഷ ബദലിന‌് മാത്രമേ കഴിയു എന്നും കാഞ്ച ഐലയ്യ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top