18 June Monday
യുപിയിലെ ശിശുഹത്യ

വിദ്യാര്‍ഥികള്‍ യുപി മുഖ്യമന്ത്രിക്ക് മണിയോര്‍ഡര്‍ അയച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2017

'കണ്ണീര്‍ ഉണങ്ങാത്ത ഗൊരഖ്പുരിനോടൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം >  കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞുവീണുമരിച്ച സംഭവത്തെതുടര്‍ന്ന് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് സമാഹരിച്ച പണം  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്  മണിയോര്‍ഡറായി അയച്ചു. ഉത്തര്‍പ്രദേശിലെ ഓക്സിജന്‍ കമ്പനിക്ക് നല്‍കുന്നതിനാണ് വിദ്യാര്‍ഥികള്‍ പണം സമാഹരിച്ചത്. 
യുപി ഗൊരഖ്പുരിലെ അറുപതിലേറെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ അടങ്ങാത്ത പ്രതിഷേധത്തോടെ 'കണ്ണീര്‍ ഉണങ്ങാത്ത ഗൊരഖ്പുരിനോടൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ എല്ലാ ക്യാമ്പസിലും അനുശോചന യോഗവും നടത്തി. 
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പരിപാടി ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിഅംഗം മുഹമ്മദ് അഫ്സല്‍,  ജില്ലാ പ്രസിഡന്റ് വിനീഷ്, ശരത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രകടനമായി ജിപിഒയിലേക്കു പോയി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മണിയോര്‍ഡര്‍ അയച്ചു. 
കൊല്ലത്ത് എസ്എഫ്ഐ കേന്ദ്രകമ്മിറ്റിഅംഗം എസ് ആര്‍ ആര്യ ഉദ്ഘാടനംചെയ്തു. തൃശൂര്‍ മഹാരാജാസ് പോളിടെക്നിക്കില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം റോസല്‍രാജ്, കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ ജില്ലാ സെക്രട്ടറി സിറാജ്, ആലപ്പുഴ എസ്ഡി കോളേജില്‍ ജില്ലാ സെക്രട്ടറി രജീഷ്, എറണാകുളം മഹാരാജാസില്‍ ജില്ലാ സെക്രട്ടറി വി എം ജുനൈദ് എന്നിവര്‍ ഉദ്ഘാടനംചെയ്തു. 
പ്രധാന വാർത്തകൾ
Top