23 April Monday

കളകളം ഒഴുകാൻ കിള്ളിയാർ; ഉത്സവത്തിമിർപ്പിൽ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

വഴയിലയിൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ കിള്ളിയാർ ശുചീകരണം ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം> 'കിള്ളിയാർ ഒഴുകും സ്വച്ഛമായി' ഏകദിന ശുചീകരണ യജ്ഞത്തിന്റെ ഫ്ളാഗ് ഓഫ് നിമിഷങ്ങളിൽ ഉത്സാഹം തിരതല്ലി. വഴയിലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. സി ദിവാകരൻ എംഎൽഎ അധ്യക്ഷനായി. ഐ ബി സതീഷ് എംഎൽഎ, ആസൂത്രണബോർഡംഗം ഡോ. കെ എൻ ഹരിലാൽ, ജോർജ് ഓണക്കൂർ, കിള്ളിയാറൊരുമ സമിതി കൺവീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി ബിജു, കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം എസ് അനില, ജില്ലാപ്ലാനിങ്‌ ഓഫീസർ ചന്ദ്രശേഖരൻനായർ, എസ‌് എസ‌് രാജലാൽ എന്നിവർ സംസാരിച്ചു. മൂഴിയിൽ മന്ത്രി തോമസ് ഐസക് ഫ്ളാഗ് ഓഫ് ചെയ്തു. ആർ ജയദേവൻ, ആനാട‌് ജയൻ എന്നിവർ സംസാരിച്ചു.  അഴിക്കോട്ട‌് ജലവിഭവ മന്ത്രി മാത്യു ടി തോമസും കെ എസ‌് ശബരീനാഥൻ എംഎൽഎയും ഫ്ളാഗ് ഓഫ് ചെയ്തു. പുത്തൻപാലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫ്ളാഗ് ഓഫ് ചെയ്തു.  എ സമ്പത്ത‌് എംപി,  ഡി കെ മുരളി, മുൻഡെപ്യൂട്ടി സ്പീക്കർ പാലോട് രവി എന്നിവർ പങ്കെടുത്തു. പത്താംകല്ലിൽ മന്ത്രി കെ രാജു ഫ‌്ളാഗ‌് ഓഫ‌് ചെയ‌്തു. മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സംസാരിച്ചു. പഴകുറ്റിയിൽ സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, ആറാം കല്ലിൽ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം വി ശിവൻകുട്ടി, വാളിക്കോട്ട‌് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ വി കെ മധു, കൊല്ലങ്കാവിൽ ഹരിതകേരളം മിഷൻ വൈസ്ചെയർപേഴ്സൺ ടി എൻ സീമ, കലാഗ്രാമത്തിൽ മേയർ വി കെ പ്രശാന്ത്, വിഐപിയിൽ സി കെ ഹരീന്ദ്രൻ എംഎൽഎ എന്നിവരും ഫ‌്ളാഗ‌് ഓഫ‌് ചെയ‌്തു. സംവിധായകൻ വി സി അഭിലാഷ‌്, എസ‌് സുകുമാരൻ എന്നിവർ സംസാരിച്ചു. മരുതിനകത്ത് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണൻ നായർ, കൂട്ടപ്പാറയിൽ ഡിജിപി ലോക് നാഥ് ബെഹ്റ, എട്ടാംകല്ലിൽ അഡ്വ. കരകുളം കൃഷ്ണപിള്ള, മാടവനയിൽ സിപിഐ ജില്ലാസെക്രട്ടറി ജി ആർ അനിൽ, ഏണിക്കര കടവിൽ മാങ്കോട് രാധാകൃഷ്ണൻ എന്നിവർ ഫ്ളാഗ് ഓഫ് നിർവഹിച്ചു. പനവൂർ പഞ്ചായത്ത‌് പ്രസിഡന്റ‌് എസ‌് വി കിഷോർ, ആനാട‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ആനാട‌് സുരേഷ‌്, അരുവിക്കര പഞ്ചായത്ത‌് പ്രസിഡന്റ‌് ഐ മിനി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകി. കിള്ളിയാർ ഒരുമയിൽ പങ്കെടുത്ത എല്ലാവർക്കും കിള്ളിയാർ മിഷൻ  ചെയർമാൻ ഡി കെ മുരളി എംഎൽഎയും കൺവീനർ ബി ബിജുവും നന്ദി അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top