Top
24
Friday, November 2017
About UsE-Paper

സിപിഐ എം ഏരിയ സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊടി ഉയരും

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം > സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായ ഏരിയ സമ്മേളനങ്ങള്‍ക്ക് തലസ്ഥാനജില്ലയില്‍ ബുധനാഴ്ച തുടക്കം. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ ചിട്ടയായി പൂര്‍ത്തിയാക്കി വലിയ ബഹുജനമുന്നേറ്റമുണ്ടാക്കിക്കൊണ്ടാണ് ജില്ലയില്‍ ഏരിയ സമ്മേളനത്തിന് തുടക്കമാകുന്നത്. കോവളം, ആറ്റിങ്ങല്‍ ഏരിയ സമ്മേളനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. ജില്ലയിലെ 18 ഏരിയയിലും ജനങ്ങള്‍ സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, കല കായിക മത്സരങ്ങള്‍, വിദ്യാര്‍ഥി, യുവജന കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. 15, 16 തീയതികളില്‍ കോവളം ഏരിയ സമ്മേളനം നടക്കും.  ബുധനാഴ്ച രാവിലെ 10ന് തിരുവല്ലം വി രാജേന്ദ്രന്‍ നഗറില്‍ (ബിഎന്‍വി ഹാള്‍) പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനംചെയ്യും. ആറ്റിങ്ങല്‍ ഏരിയ സമ്മേളനം 15, 16, 17 തീയതികളില്‍ നടക്കും. ബുധനാഴ്ച രാവിലെ 10ന് ആറ്റിങ്ങല്‍ ശശാങ്കന്‍ നഗറില്‍ (പൂജ കണ്‍വന്‍ഷന്‍ സെന്റര്‍) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനം 17ന് വൈകിട്ട് അഞ്ചിന് പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്യും. വെള്ളറട, കാട്ടാക്കട ഏരിയ സമ്മേളനങ്ങള്‍ 18മുതല്‍ 20വരെ നടക്കും. വിളപ്പില്‍, നെയ്യാറ്റിന്‍കര സമ്മേളനങ്ങള്‍ 21മുതല്‍ 23വരെ നടക്കും. പേരൂര്‍ക്കട, ചാല, സമ്മേളനങ്ങള്‍ 25മുതല്‍ 27വരെ നടക്കും. നേമം ഏരിയ സമ്മേളനം 27മുതല്‍ 29വരെ നടക്കും. വെഞ്ഞാറമൂട് ഏരിയ സമ്മേളനം 28ന് ആരംഭിച്ച് 30ന് സമാപിക്കും. വര്‍ക്കല, നെടുമങ്ങാട് സമ്മേളനങ്ങള്‍ ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. വിതുര, കഴക്കൂട്ടം ഏരിയ സമ്മേളനങ്ങള്‍ ഡിസംബര്‍ 5 മുതല്‍ 7 വരെ നടക്കും.  കിളിമാനൂര്‍, വഞ്ചിയൂര്‍ ഏരിയ സമ്മേളനങ്ങള്‍ ഡിസംബര്‍ 9ന് ആരംഭിച്ച് 11ന് സമാപിക്കും. പാറശാല, പാളയം ഏരിയ സമ്മേളനങ്ങള്‍ ഡിസംബര്‍ 12, 13, 14 എന്നീ തീയതികളില്‍ നടക്കും.