Top
23
Thursday, November 2017
About UsE-Paper
നിര്‍മല്‍ ചിട്ടിതട്ടിപ്പ്

നഷ്ടമായത് വൃദ്ധയുടെ ജീവിത സമ്പാദ്യം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
പൊന്നമ്മ

വെള്ളറട > എഴുപത്തേഴുകാരിയായ പൊന്നമ്മയ്ക്ക് നഷ്ടമായത് അധ്വാനിച്ച് നേടിയ ജീവിതസമ്പാദ്യം മുഴുവന്‍. കാരക്കോണത്തിനു സമീപം മത്തംപാലിയിലെ നിര്‍മല്‍കൃഷ്ണ ബാങ്ക് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം പൂട്ടി ഉടമയും ജീവനക്കാരും മുങ്ങിയ  ദിവസം സംഭവം കേട്ടറിഞ്ഞെത്തിയ നെടുവാന്‍വിള നെയ്തുകോളനിയിലെ പൊന്നമ്മ എന്ന വിധവ ചിട്ടിക്കമ്പനിയുടെ താഴിട്ടുപൂട്ടിയ വാതിലിനു മുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു. നെടുവാന്‍വിള പ്രദേശങ്ങളില്‍ പാല്‍ വാങ്ങിക്കൊടുക്കുന്നതിന് മാസംതോറും വീടുകളില്‍നിന്ന് ലഭിക്കുന്ന 50 രൂപവീതം സ്വരൂപിച്ച് നിര്‍മല്‍കൃഷ്ണയില്‍ നിക്ഷേപിച്ച തുക നഷ്ടപ്പെട്ടു എന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് അവര്‍. ഇരുപതോളം വീടുകളില്‍ രാവിലെ പാല്‍ വാങ്ങികൊടുക്കുന്നുണ്ട്. അങ്ങനെ പതിനഞ്ചു വര്‍ഷമായി ശേഖരിച്ച തുച്ഛമായ സമ്പാദ്യവും നഷ്ടപ്പെട്ട പൊന്നമ്മ എന്തു ചെയ്യണമെന്ന ആവലാതിയിലാണ്്. പത്തുവര്‍ഷം മുമ്പാണ് ഭര്‍ത്താവ് മരിച്ചത്. ഒരു മകള്‍ വിവാഹിതയായി മറ്റൊരിടത്ത് താമസിക്കുകയാണ്.  ഇവര്‍ക്ക് നിവര്‍ന്നു നടക്കാന്‍പോലും ആകില്ല. 'കിടന്നുപോയാല്‍ ഇത്തിരി വെള്ളം ചൂടാക്കിക്കിട്ടാന്‍ വേണ്ടിയാ മക്കളേ  കിട്ടിയ നക്കാപ്പിച്ചകളെല്ലാം കൊണ്ടിട്ടത്... അതിപ്പം ഇങ്ങനെയായല്ലോ...' എന്നാണ് അവരുടെ സങ്കടം. ഇതുപോലെ ആയിരക്കണക്കിനുപേര്‍ വഞ്ചിക്കപ്പെട്ടിട്ടും  തമിഴ്നാട്  സര്‍ക്കാര്‍  നടപടിയൊന്നും എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്ഥാപനം പൂട്ടുന്നതിനും ഏതാനും ദിവസങ്ങള്‍ക്കു മുമ്പേ വന്‍തോതില്‍ പണം നിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവിന് പണം തിരികെ നല്‍കിയതായി പറയുന്നു. ചിട്ടിക്കമ്പനി ഉടമ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കമ്പനി മുക്കാനുള്ള പദ്ധതിആസൂത്രണം ചെയ്തതിന്റെ  തെളിവുകളും പുറത്തുവരുന്നുണ്ട്. മക്കളുടെ വിവാഹത്തിനും പഠനത്തിനും ചികിത്സയ്ക്കും തലചായ്ക്കാനൊരു കൂരയ്ക്കും വേണ്ടിയൊക്കെ പണം സ്വരൂപിക്കാന്‍  നിക്ഷേപം നടത്തിയവര്‍ ആത്മഹത്യയുടെ വക്കിലാണ്