Top
20
Tuesday, February 2018
About UsE-Paper

സിപിഐ എമ്മിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
അമ്പൂരിയില്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ബിജെപികോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ബിജു തുരുത്തേലിനെ സ്വീകരിക്കുന്നു

വെള്ളറട > സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച നൂറോളം ബിജെപികോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമ്പൂരി ജങ്ഷനില്‍ വരവേല്‍പ്പ് നല്‍കി. കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി അംഗവും അമ്പൂരി സര്‍വീസ് സഹകരണസംഘം പ്രസിഡന്റുമായിരുന്ന ബിജു തുരുത്തേല്‍, മഹിള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അംഗവും പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന മേരിക്കുട്ടി കുര്യാക്കോസ്, വിഎച്ച്പി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന മധു മാളവിക തുടങ്ങിയവരടക്കം നൂറോളം പേരാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സ്വീകരിച്ചു. യോഗത്തില്‍ വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, തോട്ടത്തില്‍ മധു, ടി എല്‍ രാജ്, കുടപ്പനമൂട് ബാദുഷ തുടങ്ങിയവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »