17 November Saturday
ചരിത്രം രചിച്ച് ജൈവഗ്രാമ പദ്ധതി

നെടുമങ്ങാട്‌ ബ്ലോക്കിന്‌ ഇന്ന്‌ ജനകീയ ആദരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
നെടുമങ്ങാട് 
ജൈവഗ്രാമം പദ്ധതിയിലൂടെ ചരിത്രംരചിച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. 25 ഏക്കർ തരിശുഭൂമിയിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയാണ്  മാതൃകയാകുംവിധം ലാഭകരമാക്കി മാറ്റിയത്. ജൈവകൃഷി പരിശീലകേന്ദ്രത്തിലെ 31 മാസത്തെ 65 ഓളം കർഷക തൊഴിലാളികളുടെയും സാങ്കേതിക വിദഗ്ധരുടെയും ഭരണ സമിതിയുടെയും കൂട്ടായ പരിശ്രമമാണ് ജൈവഗ്രാമം പദ്ധതിയുടെ അടിത്തറ.  2018 മാർച്ചിലെ കണക്കനുസരിച്ച് 372699.95 രൂപയുടെ ലാഭമാണ് ഉണ്ടായത് . രണ്ട് ലക്ഷംരൂപ തുടർപ്രവർത്തനത്തിന് മാറ്റിവച്ച് ബാക്കി  തദ്ദേശസ്ഥാപനത്തിന് കൈമാറണമെന്ന വ്യവസ്ഥയിലാണ് പ്രവർത്തനം.
 
 ജൈവപച്ചക്കറി കൃഷിയോടൊപ്പം വല്ലംനിറ പദ്ധതിയുടെ ഭാഗമായി പൂ കൃഷിത്തോട്ടവും രജിസ്റ്റർ ചെയ്യപ്പെട്ട ജൈവകൃഷി പരിശീലനകേന്ദ്രം, തേൻ കൃഷി, കരനെൽകൃഷി, കന്നുകാലി കൃഷി, കോഴി കൃഷി, നേഴ്സറി തുടങ്ങിയവയും പ്രവർത്തിക്കുന്നു.  കേന്ദ്ര സർക്കാരിന്റെ പഞ്ചായത്ത് സശാക്തീകരണം അവാർഡ്, സംസ്ഥാന സർക്കാരിന്റെ കാർഷിക മേഖലയിലെ വിവിധ അവാർഡുകളും ജൈവഗ്രാമത്തെ തേടിയെത്തി. ജൈവഗ്രാമം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്യും. ചൊവ്വാഴ്ച വൈകിട്ട‌്  വട്ടപ്പാറ സിപി ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്തിന് ഒരുക്കുന്ന പൗരസ്വീകരണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് തുക കൈമാറും.
പ്രധാന വാർത്തകൾ
Top