16 November Friday

വനംവകുപ്പിനെ മുന്നോട്ട് നയിക്കാന്‍ ഇനി കാടിന്റെ മക്കള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ഫോറസ്‌റ്റ്‌ വാച്ചർമാർ പരിശീലനത്തിനിടയിൽ

കാട്ടാക്കട

വനംവകുപ്പിനെ മുന്നോട്ട് നയിക്കാന്‍ പരിശീലനം പൂര്‍ത്തിയാക്കി കാടിന്റെ മക്കള്‍. ശെന്തുരുണി, നെയ്യാര്‍ ഡിവിഷനുകളിലായി 35 പേര്‍ വീതം രണ്ടു ബാച്ചുകളിലായി ഇരുപത‌് സ്ത്രീകളും അമ്പത‌് പുരുഷന്മാരുമാണ‌് മൂന്നുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കി  സര്‍ട്ടിഫിക്കറ്റ് നേടിയത‌്. സംസ്ഥാനത്തെ വിവിധ റേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. കാപ്പുകാട് കമ്യൂണിറ്റി ഹാളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണം അഗസ്ത്യവനം ബയോളജിക്കല്‍ ഫോറസ്റ്റ് കൺസർവേറ്റർ സി പി പ്രമോദ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡിഎഫ്ഒ ഡി രതീഷ്‌ മുഖ്യാതിഥിയായി. തിരുവനന്തപുരം വൈല്‍ഡ്‌ ലൈഫ് വാര്‍ഡന്‍ വൈ എം ഷാജികുമാര്‍ ശെന്തുരുണി, ഷാനവാസ്‌, നെയ്യാര്‍ അസി. വൈല്‍ഡ്‌ ലൈഫ് വാര്‍ഡന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വനംവകുപ്പ് ആദ്യമായാണ‌് ആദിവാസികളെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ വാച്ചര്‍മാരാക്കുന്നത‌്. ഇന്ത്യയില്‍ ആദ്യമായാണ് ആദിവാസികളെ മാത്രം വാച്ചര്‍മാരാക്കി കൊണ്ടുള്ള നിയമനം. 2013ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 700 വാച്ചര്‍ തസ്തിക സൃഷ്ടിച്ചതില്‍ നിയമനം ലഭിച്ച  670 പേര്‍ക്കാണ് പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക‌് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. സംസ്ഥാനത്താകെ അറുനൂറ്റിയെഴുപതില്‍ നൂറ്റിനാല്‍പ്പത്തിയെട്ടുപേര്‍ സ്ത്രീകളാണ്. ഉള്‍വനങ്ങളിലെ സെറ്റിൽമെന്റുകളിലുള്ളവരാണ‌് കൂടുതലായും പരിശീലനം പൂര്‍ത്തിയാക്കിയവര്‍. ജിപിഎസിന്റെ ഉപയോഗം ക്യാമറ സെറ്റിങ‌്, വനനിയമങ്ങള്‍, ആയുധ പരിശീലനം എന്നിവ നല്‍കി നിയമനം ലഭിച്ചവര്‍ അതത് പ്രദേശത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളില്‍ ഫോറസ്റ്റ് ഗാര്‍ഡ്മാരൊപ്പം സേവനം അനുഷ്ഠിക്കും.

പ്രധാന വാർത്തകൾ
Top