23 September Sunday

സിം​ഗിൾഡ്യൂട്ടി പരിഷ്കരണം: യാത്രാക്ലേശം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

നെയ്യാറ്റിൻകര

കെഎസ്ആർടിസിയിലെ സിം​ഗിൾഡ്യൂട്ടി പരിഷ്കരണം നെയ്യാറ്റിൻകരയിൽ യാത്രാക്ലേശം രൂക്ഷമാക്കി. കൂടാതെ ഡിപ്പോയിലെ കളക്ഷനെ സാരമായി ബാധിച്ചു. ഇത‌് പുനഃപരിശോധിച്ച് വ്യവസായത്തിനും യാത്രക്കാർക്കും ​ഗുണകരമായ രീതിയിൽ ക്രമീകരിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി പികെ രാജ്മോഹൻ ആവശ്യപ്പെട്ടു. നേരത്തേ നൂറ്റിപ്പത്ത് സർവീസ് ഈ ഡിപ്പോയിൽ ഓടിച്ചിരുന്നു. ഇത് ശാസ്ത്രീയമായി പരിഷ്കരിച്ച് ലാഭകരമായി 81 സർവീസ് പ്രതിദിനം ഓടിച്ചിരുന്നു. ഇപ്പോൾ സിം​ഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതോടെ നെയ്യാറ്റിൻകരയിൽ യാത്രാക്ലേശം രൂക്ഷമായി. പ്രത്യേകിച്ച് വിദ്യാർഥികൾക്ക് നേരത്തിന് സ്കൂളിൽ എത്താനുമാകുന്നില്ല. എന്നുമാത്രമല്ല പ്രതിദിന കളക്ഷനും കുറഞ്ഞു. ഇത് ജീവനക്കാരുമായോ ഇതര സംഘടനകളുമായോ കൂടിയാലോചിക്കാതെ അധികൃതർ ഏകപക്ഷീയമായാണ് നടപ്പാക്കിയത്. അടിയന്തരമായി ഇത് പുനഃപരിശോധിക്കണമെന്നും പി കെ രാജ്മോഹൻ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top