23 September Sunday
ഡ്രൈവർ കസ‌്റ്റഡിയിൽ

സ്‌കൂട്ടറിൽ ഇടിച്ച‌് നിർത്താതെ പോയ വാൻ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

വെഞ്ഞാറമൂട്

വനിതാ സിവിൽ പൊലീസ് ഓഫീസർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചശേഷം നിർത്താതെപോയ വാഹനം പൊലീസ് കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.  വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിന്ദു(44) സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചശേഷം നിർത്താതെ പോകുകയായിരുന്നു.  മിനി പാസഞ്ചർ വാൻ  വെമ്പായം സിയോൺകുന്ന് കുമാർ ഭവനിൽ ശ്രീധർപിള്ളയുടേതെന്ന് കണ്ടെത്തി. വാഹനവും  ഓടിച്ചിരുന്ന ശ്രീധർ പിള്ളയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പതിന് രാത്രി വയ്യേറ്റ് വച്ചായിരുന്നു സംഭവം. ബിന്ദു ഔദ്യോഗികാവശ്യത്തിന‌് പിരപ്പൻകോട്ടേക്ക് പോകവെ പിന്നാലെ വരുകയായിരുന്ന വാൻ ഇടിച്ചിട്ടശേഷം നിർത്താതെപോയി. ഗുരുതരമായി പരിക്കേറ്റ  ബിന്ദുവിനെ നാട്ടുകാർ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ  സ്വകാര്യ ആശുപത്രിയിലേക്ക്  മാറ്റി. വെഞ്ഞാറമൂട് മുതൽ വെമ്പായംവരെയുള്ള കച്ചവടസ്ഥാപനങ്ങളിലെ സിസിടിവി  ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനം കണ്ടെത്താൻ തെളിവുകളൊന്നും ലഭിച്ചില്ല. തുടർന്ന് സംഭവം കണ്ട ഒരാൾ നീല നിറത്തിലുള്ള വാഹനമാണന്നും നമ്പരിന്റെ അവസാനം 11 ൽ അവസാനിക്കുന്നതാണന്നും  അറിയിച്ചു.   തുടർന്ന്  വെമ്പായത്തെ വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ  വാഹനം കണ്ടെത്തുകയും  ഉടമയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രധാന വാർത്തകൾ
Top