22 July Sunday

ജില്ലാതലമത്സരം ഇന്ന് നെടുമങ്ങാട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017


തിരുവനന്തപുരം > ദേശാഭിമാനി അറിവരങ്ങ് ജില്ലാതല മത്സരം ഞായറാഴ്ച നടക്കും. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിവിധ വേദികളിലാണ് മത്സരം. നടന്‍ കരമന സുധീര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് സമാപന സമ്മേളനവും കവിയരങ്ങും നടക്കും. കവികളായ ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ,  മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ ആറു താലൂക്കുകളില്‍നിന്നുള്ള നൂറുകണക്കിന് മത്സരാര്‍ഥികളാണ് ജില്ലാതലത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുക. മത്സരാര്‍ഥികളെ വരവേല്‍ക്കാന്‍ തെക്കന്‍ മലയോര നഗരമായ നെടുമങ്ങാട് ഒരുങ്ങി.  വാര്‍ഡ്, ലൈബ്രറി, പഞ്ചായത്ത്, താലൂക്ക് തലങ്ങളില്‍ മത്സരിച്ച് വിജയിച്ചെത്തിയ എണ്ണൂറോളം പ്രതിഭകള്‍ ജില്ലതലത്തില്‍ മാറ്റുരയ്ക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെയാണ് മത്സരാര്‍ഥികളെന്ന പ്രത്യേകതയും ഈ സാംസ്കാരികോത്സവത്തിനുണ്ട്. വ്യക്തിഗതയിനത്തില്‍ കവിതാലാപനം, ക്വിസ് എന്നിവയിലും ഗ്രൂപ്പിനത്തില്‍ നാടന്‍പാട്ട്, സംഘഗാനം എന്നിവയിലുമാണ് മത്സരം.
മത്സരാര്‍ഥികള്‍ക്കു പുറമെ അവരോടൊപ്പമെത്തുന്ന രക്ഷാകര്‍ത്താക്കള്‍, സഹായികള്‍, മത്സരം വീക്ഷിക്കാനെത്തുന്നവര്‍ എന്നിവരെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് മത്സരയിടം സജ്ജീകരിച്ചത്. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. താലൂക്കു തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് പങ്കെടുക്കുക.

 

പ്രധാന വാർത്തകൾ
Top