11 December Tuesday

ആർഎസ്എസുകാർ ആക്രമിച്ച വീടുകൾ മന്ത്രി കടകംപള്ളി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

ആർഎസ്എസുകാർ ആക്രമിച്ച ധനുവച്ച ുരം വിടിഎം എൻഎസ്എസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അഞ്ജലിയുടെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിക്കുന്നു

തിരുവനന്തപുരം/പാറശാല
ജില്ലയിലാകെ ആർഎസ‌്എസ‌്–- - ബിജെപി ക്രിമിനലുകൾ അക്രമം അഴിച്ചുവിടുകയാണെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്ത്രീകളെന്നോ വിദ്യാർഥികളെന്നോ നോക്കാതെ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നത്.
 
ധനുവച്ചപുരം വിടിഎം എൻഎസ്എസ‌് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ആരംഭിക്കാനും എബിവിപിയുടെ ഏകാധിപത്യഭരണത്തിനെ എതിർക്കാനും മുന്നിൽ നിന്നതിനാണ‌്  വിദ്യാർഥിനികളുടെ വീട‌് ആർഎസ‌്എസ‌ുകാർ ആക്രമിച്ചത‌്.
 
അക്രമത്തിനിരയായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അഞ്ജലി, കരുണ, വിദ്യ, കൃപ എന്നിവരുടെ വീടുകൾ സന്ദർശിച്ചു. സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
ആർഎസ്എസുകാർ ആക്രമിച്ച‌് ജനൽച്ചില്ലുകൾ തകർത്ത ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അഞ്ജലിയുടെ വീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. 
 
ശനിയാഴ്ച പുലർച്ചെ ബൈക്കുകളിലെത്തിയ സംഘം വീടിന് നേരെ കരിങ്കല്ലെറിയുകയായിരുന്നു. കല്ലേറിൽ വീടിന് മുന്നിലെ ജനൽ ഗ്ലാസുകൾ തകർന്നു. തലനാരിഴയ‌്ക്കാണ് വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടത്. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ അധ്യാപകർക്ക് വരെ ഭീഷണിയായ സംഘപരിവാറിനെതിരെ ഭൂരിഭാഗം വിദ്യാർഥികളും അണിനിരന്ന് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിക്കുകയായിരുന്നു. യൂണിറ്റ് പ്രസിഡന്റായി അഞ്ജലിയെ തെരഞ്ഞെടുത്തതിലുള്ള വൈരാഗ്യത്തിലാണ് വീടിന് നേരെ ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി മഞ്ചവിളാകം ചാരുവിളാകത്ത് ഡിവൈഎഫ്ഐ പ്രവർത്തകനായ രാഹുലിനെയും മാരകായുധങ്ങളുമായി ആക്രമിച്ച‌്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലാണ്. 
 
ജനമനസ്സുകളിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ആർഎസ്എസുകാർ സിപിഐഎം പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട്  പാർടിയെ ദുർബലപ്പെടുത്താമെന്ന ലക്ഷ്യത്തോടെയാണ് അടിയ‌്ക്കടി ആക്രമണം അഴിച്ചുവിടുന്നത്. നാട്ടുകാരുടെ സ്വൈര്യ ജീവിതം തകർക്കുന്ന ആർഎസ്എസിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.
 
സിപിഐ എം ഏരിയ കമ്മിറ്റിയംഗം അഡ്വ. എസ് അജയകുമാർ, ചെങ്കൽ ലോക്കൽ സെക്രട്ടറി ആർ വിൻസെന്റ്, പരശുവയ‌്ക്കൽ ലോക്കൽ സെക്രട്ടറി കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സലൂജ, എസ്എഫ്ഐ ഏരിയ സെക്രട്ടറി സുഭാഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top