Top
16
Saturday, December 2017
About UsE-Paper

സംയുക്ത ട്രേഡ്യൂണിയന്‍ പ്രചാരണ ജാഥകള്‍ തുടങ്ങി

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
സംയുക്ത ട്രേഡ്യൂണിയന്‍ സമിതിയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ജാഥ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ജാഥാ ക്യാപ്റ്റന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി ആര്‍ പ്രതാപന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം > നവംബര്‍ ഒമ്പതു മുതല്‍ 11 വരെ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച്, ധര്‍ണ എന്നിവയുടെ പ്രചരാര്‍ഥം സംയുക്ത ട്രേഡ്യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ പ്രചരണജാഥകള്‍ നടത്തി. റേഷന്‍ വിതരണം സാര്‍വര്‍ത്രികമാക്കുക, നിത്യോപയോഗ സാധനങ്ങളുടെ ഊഹക്കച്ചവടം നിരോധിക്കുക, വിലക്കയറ്റം തടയുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നത്.
ആറ്റിങ്ങല്‍ മണ്ഡലം മാര്‍ച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ജാഥ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി ശങ്കരദാസ് ഉദ്ഘാടനം ചെയ്തു.
വര്‍ക്കല > ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ജാഥ  സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ജാഥാ ക്യാപ്റ്റന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി ആര്‍ പ്രതാപന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 
ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം പി എം ബഷീര്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.എഫ് നഹാസ് സ്വാഗതം പറഞ്ഞു. വി ജോയി എംഎല്‍എ, സി പിഐ എം വര്‍ക്കല ഏരിയ സെക്രട്ടറി എസ് ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സുനില്‍കുമാര്‍ ജാഥാ മാനേജരും മനോജ് ബി ഇടമന വൈസ് ക്യാപ്റ്റനുമാണ്. തുടര്‍ന്ന് ചിറയിന്‍കീഴ്, മംഗലപുരം, ആറ്റിങ്ങല്‍,  കല്ലമ്പലം,  കിളിമാനൂര്‍,  വെഞ്ഞാറമൂട് എന്നീ കേന്ദ്രങ്ങളിലെ ഉജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വെമ്പായത്ത് സമാപിച്ചു. ജാഥാംഗങ്ങളായ വി ജയപ്രകാശ്, അഡ്വ. സായികുമാര്‍, സുമ ശേഖര്‍, എസ്്എന്‍ പുരം ജലാല്‍, എന്‍ കെ പി സുഗതന്‍, പി എസ് നായിഡു, പേട്ട രവീന്ദ്രന്‍, എസ് റീന, മംഗലപുരം ഷാജി, കെ എസ് സനല്‍കുമാര്‍, ജി ആര്‍ സുഭാഷ്, കൈത്തിരിക്കോണം തങ്കരാജ്, പനവൂര്‍ ഹസ്സന്‍ എന്നിവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. 
സംയുക്ത ട്രേഡ്യൂണിയന്‍ സമിതി  തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം പ്രചാരണ ജാഥ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി ശങ്കരദാസ് ജാഥാ ക്യാപ്റ്റന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയന്‍ബാബുവിന്  പതാക നല്‍കി ഉദ്ഘാടനം ചെയ്യുന്നു സംയുക്ത ട്രേഡ്യൂണിയന്‍ സമിതി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം പ്രചാരണ ജാഥ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി ശങ്കരദാസ് ജാഥാ ക്യാപ്റ്റന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയന്‍ബാബുവിന് പതാക നല്‍കി ഉദ്ഘാടനം ചെയ്യുന്നു
വ്യാഴാഴ്ച രാവിലെ ഒമ്പതിന് ജാഥ നെടുമങ്ങാട്ടുനിന്ന് ആരംഭിച്ച് പാലോട്, വിതുര, ആര്യനാട്, കാട്ടാക്കട, പ്രാവച്ചമ്പലം വഴി ആറിന് ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.
നെയ്യാറ്റിന്‍കര > തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ സംഘടിപ്പിച്ച ജാഥ ബുധനാഴ്ച രാവിലെ ടിബി ജങ്ഷനില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി ശങ്കരദാസ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയന്‍ബാബു പതാക ഏറ്റുവാങ്ങി. പത്താംകല്ല് സുഭാഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി, വൈസ് ക്യാപ്റ്റന്‍ ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി ചെറുവയ്ക്കല്‍ പത്മകുമാര്‍, കെ ആന്‍സലന്‍ എംഎല്‍എ, ജാഥാ മാനേജര്‍ എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി എം രാധാകൃഷ്ണന്‍നായര്‍, പി രാജേന്ദ്രകുമാര്‍, വി കേശവന്‍കുട്ടി, ജോസഫ്, ഭുവനചന്ദ്രന്‍നായര്‍, വിമല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ജനതയുടെ സ്വത്ത് വന്‍കിടക്കാര്‍ക്ക് തീറെഴുതുന്നു: ആനത്തലവട്ടം 
വര്‍ക്കല > സംഘപരിവാര്‍ നയങ്ങള്‍ തൊഴിലാളികള്‍ക്ക് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ സ്വത്തും സ്വകാര്യമുതലാളിമാര്‍ക്ക് തീറെഴുതുകയാണെന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചും മഹാധര്‍ണയും നടത്തുന്നതിന്റെ പ്രചാരണാര്‍ഥം ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ആരംഭിച്ച ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ജാഥ വര്‍ക്കലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പൊതുസ്വത്ത് കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് തോന്നിയവിലയ്ക്ക് വിറ്റ് കമീഷന്‍ വാങ്ങുന്നതിലൂടെ മോഡിയും കൂട്ടരും ദുര്‍ബലരാവുകയാണ്.കേരളത്തില്‍ ജനദ്രോഹയാത്രയുമായി തിരിച്ചിരിക്കുകയാണ് കുമ്മനവും കൂട്ടരുമെന്നും അദ്ദേഹം പറഞ്ഞു.