18 November Sunday

ലക്ഷ്യമിടുന്നത‌് കൂടുതൽ സോളാർ വൈദ്യുതി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
ആര്യനാട് > സോളാർ വൈദ്യുതി കൂടുതൽ ഉൽപ്പാദിപ്പിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി എം എം മണി പറഞ്ഞു. ആര്യനാട്ട് 33 കെവി സബ്സ്റ്റേഷന്റെയും ഇലക്ട്രിക്കൽ സെക‌്ഷൻ ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സമ്പൂർണ വൈദ്യുതീകരണത്തിനാണ‌് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യത്തിന്റെ 30 ശതമാനം വൈദ്യുതിമാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത‌്. ബാക്കി കൂടുതൽ വിലയ്ക്കാണ് വാങ്ങുന്നത്. ആദിവാസിമേഖലകളിൽപ്പോലും കോടികൾ മുടക്കിയാണ് വൈദ്യുതി എത്തിച്ചത്. ബോർഡിലെ ജീവനക്കാരുടെ കർമനിരതമായ പ്രവർത്തനംകൊണ്ടാണ് ലക്ഷ്യം കൈവരിക്കാനായത്. ഇതിൽ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ എസ് ശബരീനാഥൻ എംഎൽഎ  അധ്യക്ഷനായി. എ സമ്പത്ത് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് അജിതകുമാരി, ജില്ലാപഞ്ചായത്ത‌് അംഗം വി വിജുമോഹൻ, ആര്യനാട്  പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാമിലാബീഗം, ഉഴമലയ‌്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ റഹിം, എസ് ദീക്ഷിത്, എൻ ജയമോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ, പഞ്ചായത്ത‌് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
 33 കെവി സബ്സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ ആര്യനാട്, തൊളിക്കോട്, വെള്ളനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ എന്നീ  സെക‌്ഷനുകൾക്കുകീഴിൽ വരുന്ന ആര്യനാട്, കുറ്റിച്ചൽ, പറണ്ടോട്, കോട്ടൂർ, ചാങ്ങ, വെളിയന്നൂർ, കമ്പനിമുക്ക്, കുളപ്പട, ചാരുമ്മൂട് മേഖലകളിൽ  വിതരണം കാര്യക്ഷമമാകും.
പ്രധാന വാർത്തകൾ
Top