19 January Saturday

വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

വസന്തോത്സവം പുഷ്‌പ സസ്യ പ്രദർശനം ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനം കാണുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ സമ്പത്ത്‌ എം പി, കെ മുരളീധരൻ എംഎൽഎ, മേയർ വി കെ പ്രശാന്ത്‌ തുടങ്ങിയവർ സമീപം

തിരുവനന്തപുരം > സംസ്ഥാനത്ത‌് വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വസന്തോത്സവം –-2019 കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ടൂറിസ്റ്റുകൾ അതിഥികളാണ്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കണം. അടിക്കടിയുണ്ടായ ഹർത്താലുകൾ ടൂറിസം മേഖലയിൽ ചെറിയ തോതിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. നാടിന്റെ പ്രതിഷേധം വല്ലാത്ത അവസ്ഥയിൽ വരുമ്പോൾ അവസാന ഘട്ടമെന്ന നിലയിലാണ് ഹർത്താൽ നടത്താറുള്ളത്. ഇവിടേക്ക് വരുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ചില രാജ്യങ്ങൾ നൽകുന്ന സാഹചര്യം ഉണ്ടായി. 
പ്രളയദുരന്തം ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. ഇത് പരിഹരിക്കാൻ ഫലപ്രദമായ ശ്രമമുണ്ടായി. നാടൊന്നാകെനിന്നാണ് പ്രളയത്തെ അതിജീവിക്കാൻ ശ്രമിച്ചത്. പ്രളയത്തിൽ തകർന്ന ടൂറിസം മേഖലയിലെ റോഡുകളുടെ പുനഃസ്ഥാപനം വേഗത്തിൽ നടത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
Top