Top
25
Saturday, November 2017
About UsE-Paper

നടനഗ്രാമത്തില്‍ വരയും വാക്കും: ചിത്ര-ശില്‍പ്പക്കളരി തുടങ്ങി

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം > കേരള ലളിതകലാ അക്കാദമിയും ഗുരു ഗോപിനാഥ് നടനഗ്രാമവും സംയുക്തമായി സംഘടിപ്പിക്കുന്ന വരയും വാക്കും: ചിത്ര-ശില്‍പ്പക്കളരി നടനഗ്രാമത്തില്‍ തുടങ്ങി. വിവിധ സ്കുളുകള്‍, കോളേജ് കലോത്സവത്തില്‍ സമ്മാനം നേടിയ നാല്‍പ്പതോളം കുട്ടികള്‍ പങ്കെടുക്കുന്ന കളരി, ദേശീയ നൃത്ത മ്യൂസിയത്തില്‍ നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ സി വിക്രമന്‍ ഉദ്ഘാടനംചെയ്തു. ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷനായി. ഡോ. വള്ളിക്കാവ് മോഹന്‍ദാസ് കവര്‍ ഡിസൈനിങ്ങിനിനെക്കുറിച്ച് ക്ളാസെടുത്തു. ഉച്ചയ്ക്കുശേഷം ചിത്രകാരന്‍ കാഞ്ഞിരംകുളം വിന്‍സെന്റ് ചിത്രകല പരിശീലിപ്പിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍, നടനഗ്രാമം സെക്രട്ടറി സുദര്‍ശനന്‍ കുന്നത്തുകാല്‍, രവീന്ദ്രന്‍ പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
  രണ്ടാംദിവസമായ ശനിയാഴ്ച കവിതയും വരയും എന്ന വിഷയത്തില്‍ കുരീപ്പുഴ ശ്രീകുമാറും കഥയുടെ ചിത്രഭാഷണം എന്ന വിഷയത്തില്‍  ബി മുരളിയും ക്ളാസെടുക്കും. കളരി തിങ്കളാഴ്ച സമാപിക്കും.