23 October Tuesday

ടിപ്പര്‍ ലോറിയിടിച്ചു വീണ ബൈക്ക് യാത്രക്കാരിയുടെ കാലിലൂടെ ടിപ്പര്‍ കയറിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017
പേരൂര്‍ക്കട > ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. കരകുളം സ്വദേശി ശോശാമ്മ (47)യാണ് അപകടത്തില്‍പെട്ടത്. ഇവരെ ഉടന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പേരൂര്‍ക്കട ജങ്ഷനിലാണ് സംഭവം നടന്നത്. ഭര്‍ത്താവുമൊത്ത് അമ്പലമുക്കില്‍നിന്ന് പേരൂര്‍ക്കട ഭാഗത്തേക്കുവന്ന ബൈക്ക് ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. റോഡില്‍വീണ ശോശാമ്മയുടെ കാലിലൂടെ ലോറി കയറിയിറങ്ങി. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തിനു കാരണമായ കെഎല്‍ 17 ഇ3569 ലോറി ട്രാഫിക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഏറെ നേരം പേരൂര്‍ക്കട ജങ്ഷനില്‍ ഗതാഗതം തടസ്സപ്പെട്ടു.
പ്രധാന വാർത്തകൾ
Top