Top
20
Monday, November 2017
About UsE-Paper

പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് യൂണിയന്‍ ' സദ്ഗമയ ' ഉദ്ഘാടനംചെയ്തു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
പാലോട് > പെരിങ്ങമ്മല ഇക്ബാല്‍ കോളേജിന്റെ കലാലയ യൂണിയന്‍ 'സദ്ഗമയ' കേരള ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. യൂണിയന്റെ ആദ്യസംരംഭമായ ഹരിതം ക്ളബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ചരിത്രവിഭാഗം മേധാവി റഹ്മത്തിന് വൃക്ഷത്തൈ നല്‍കി നിര്‍വഹിച്ചു. 
യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ എം അന്‍സാരി, പ്രിന്‍സിപ്പല്‍ ഡോ. യു നാസറുദീന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് നാദര്‍ ഷാന്‍, ഡോ. കെ എസ് മധുസൂദനന്‍പിള്ള, ആര്‍ എസ് പാര്‍ഥന്‍, യൂണിയന്‍ അഡ്വൈസര്‍ ഡോ. വി ജയരാജ് എന്നിവര്‍ സംസാരിച്ചു.