Top
19
Monday, February 2018
About UsE-Paper

വെഞ്ഞാറമൂട്ടില്‍ നാടകോത്സവത്തിന് അരങ്ങുണരും

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
വെഞ്ഞാറമൂട് > നെഹ്റു യൂത്ത് സെന്ററും ദൃശ്യ ഫൈന്‍ ആര്‍ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്മാരക 11-ാമത് സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിനും സെമിനാറുകള്‍ക്കും ശനിയാഴ്ച  അരങ്ങുണരും. വൈകിട്ട് 6ന് നടന്‍ മധു നാടകോത്സവം ഉദ്ഘാടനംചെയ്യും. 19 വരെ നീളുന്ന നാടകോത്സവത്തില്‍ കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം, രാമേട്ടന്‍, ജോഫിന്റെ റേഡിയോ, മനുഷ്യരുണ്ട് സൂക്ഷിക്കുക, നോക്കുകുത്തി, ആടിവേടന്‍, പാച്ചു പരേതനായി, കരുണ, എഴുത്തച്ഛന്‍ തുടങ്ങിയ നാടകങ്ങളാണ് അവതരിപ്പിക്കുക. 
സെമിനാറുകളില്‍ മഹേഷ് പഞ്ചു, പിരപ്പന്‍കോട് മുരളി, എസ് ആര്‍ലാല്‍, ജി പ്രജേഷ്സെന്‍, എന്‍ പി ചന്ദ്രശേഖരന്‍, ചിന്താ ജെറോം, മുരുകന്‍ കാട്ടാക്കട, സന്തോഷ് ഏച്ചിക്കാനം, എ എ റഹീം തുടങ്ങിയവര്‍ സംസാരിക്കും. 19ന് നടക്കുന്ന സമാപന സമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. വെഞ്ഞാറമൂട് രാമചന്ദ്രന്‍ പുരസ്കാരം നേടിയ എം കെ അര്‍ജുനന് ശ്രീകുമാരന്‍ തമ്പി പുരസ്കാര സമര്‍പ്പണം നടത്തും. നടന്‍ ടൊവിനോ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ നയിക്കുന്ന താരനിശ, കലാക്ഷേത്ര മാളവികയുടെ നൃത്തവിരുന്ന് തുടങ്ങിയവയും നടക്കും.