20 October Saturday

ദേശീയ അക്രഡി‌റ്റേഷൻ; സിഇടി ആര്‍ക്കിടെക്റ്റ് ഡിപ്പാര്‍ട്ട്മെന്റിന‌് അനുമോദനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
തിരുവനന്തപുരം > കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ എൻഐആർഎഫ‌് റാങ്കിങ്ങിൽ ദേശീയ തലത്തിൽ നാലാം സ്ഥാനത്തെത്തിയതിലും എല്ലാ കോഴ്സുകൾക്കും അടുത്ത അഞ്ച് വർഷത്തേക്ക് ദേശീയ അക്രെഡിറ്റേഷൻ ബോർഡിന്റെ അംഗീകാരം ലഭിച്ചതിലും തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് ആർക്കിടെക്റ്റ് ഡിപ്പാർട്ട്മെന്റിനെ കോളേജ് പിടിഎ അനുമോദിച്ചു. ആർക്കിടെക്ച്ചർ കോഴ്സുകൾ നടത്തുന്ന ഇന്ത്യയിലെ അഞ്ച് എൻഐടികളെയും 435 സ്ഥാപനങ്ങളെയും പിന്നിലാക്കിയാണ് സിഇടി ഈ നേട്ടം കൈവരിച്ചത്. അനുമോദനയോഗം പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി കമല വർധന റാവു  ഉദ‌്ഘാടനം ചെയ‌്തു.  
 പ്രിൻസിപ്പൽ സി വി ജിജി  അധ്യക്ഷനായി. ചടങ്ങിൽ അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ‌് അബ്ദുൾ ജലീൽ, സെക്രട്ടറി വി എസ‌് ഉണ്ണിക്കൃ ഷ്ണൻ, ജോയിന്റ‌് സെക്രട്ടറി രാധാകൃഷ്ണൻ വല്ലഭശ്ശേരി എന്നിവർ സംസാരിച്ചു. 
 പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ ടി ബാലഭാസ്കരൻ സ്വാഗതവും മഞ്ജു രാജീവ് നന്ദിയും പറഞ്ഞു. അനുമോദന സമ്മേളനത്തിന്റെ ഭാഗമായി ‘ഹാബിറ്റ്സ് ഓഫ് എക്സ്സലെൻസ്’ എന്ന വിഷയത്തിൽ പ്രശസ്ത ട്രെയിനർ ജോർജ‌് കരുണക്കൽ പ്രഭാഷണവും നടത്തി.
പ്രധാന വാർത്തകൾ
Top