18 November Sunday

അമിത വേഗത്തിൽ വന്ന ബൈക്ക് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾ മരിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Sep 11, 2018
തിരുവനന്തപുരം 
ആക്കുളം ബൈപാസിൽ ഇൻഫോസിസിനു സമീപം ഗുരുനഗറിൽ അമിത വേഗത്തിലെത്തിയ  ബൈക്കിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക‌് ഗുരുതര പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ‌്. കോഴിക്കോട് ഫറോക്ക് സ്വദേശി മൻസൂറാ (30)ണ‌് മരിച്ചത‌്. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി നവീനാ (19)ണ‌് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത‌്.  ഫറോക്ക് സ്വദേശിയും മൻസൂറിന്റെ സഹപ്രവർത്തകനുമായ അലി (28)യും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. തമിഴ്നാട് സ്വദേശിയായ മണിമുത്തി (35)നെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലിയും മൻസൂറും ഇൻഫോസിസിൽ കരാർ ജോലിക്ക് കോഴിക്കോട്ടുനിന്ന് എത്തിയതാണ്. മറ്റു രണ്ടുപേർ നിർമാണത്തൊഴിലാളികളാണ്.  തിങ്കളാഴ‌്ച രാത്രി 9.30നായിരുന്നു അപകടം.
 
 
 
പ്രധാന വാർത്തകൾ
Top