21 September Friday

മോഷ്ടാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
തിരുവനന്തപുരം
അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ഷാഡോ പൊലീസ് പിടികൂടി. പേട്ട പള്ളിമുക്ക് വേളാക്കുടിമുടുക്ക് കണിയാക്കുടി വീട്ടിൽ അള്ളുള്ളി റോയ് എന്ന റോയ് (58)യെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ‌്തത‌്. കുമാരപുരം  ബാലസുബ്രഹ്മണ്യക്ഷേത്ര കോമ്പൗണ്ടിലെ എട്ട് കാണിക്കവഞ്ചി തകർത്ത് 20,000 രൂപ,   ശ്രീവരാഹം   നീലകണ്ഠശ്വേരം ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചി തകർത്ത് 10,000 രൂപ, ഓഫീസിൽ കയറി 6000 രൂപയും മൊബൈൽ ഫോണും, കുമാരപുരം സെന്റ് പയസ് പള്ളി,  കുമാരപുരം മുസ്ലിം ജമാഅത്ത് പള്ളി, മെഡിക്കൽ കോളേജ് ഭഗവതിക്കാവ്  ദേവീക്ഷേത്രം, മെഡിക്കൽ കോളേജ് പുതുപ്പള്ളി ലെയ്ൻ പുത്തൻവിള ഭദ്രകാളി ക്ഷേത്രം, പേട്ട സെന്റ് ആൻസ് ഫെറോന ചർച്ച്, പാറ്റൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, സ്പെൻസർ ജങ‌്ഷനു സമീപമുള്ള ഗണപതിക്ഷേത്രം, കരമന മാടൻതമ്പുരാൻ ക്ഷേത്രം, ചെന്തിട്ട ശിവശക്തി ക്ഷേത്രം, ആയുർവേദ കോളേജിനു സമീപം അമ്മൻകോവിൽ തുടങ്ങി നിരവധി ആരാധനാലയങ്ങളിലെ കവർച്ചക്കേസിലും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി പിഎംജിയിൽ പ്രവർത്തിക്കുന്ന സുരക്ഷാ പ്രോജക്ട് ഓഫീസിൽ കയറി ക്യാമറയും മൊബൈൽ ഫോണും കവർന്നതും തൊട്ടടുത്ത ക്ഷീരവികസന ബോർഡ് ഓഫീസിൽ മോഷണശ്രമം നടത്തിയതും ഉൾപ്പെടെ  ചോദ്യംചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 
 
മെഡിക്കൽ കോളേജ്, വഞ്ചിയൂർ, കന്റോൺമെന്റ്, മ്യൂസിയം തുടങ്ങി സിറ്റിയിലെ നിരവധി സ്റ്റേഷനിലായി എഴുപതോളം മോഷണക്കേസുകളാണ് ഇയാൾക്ക് മുമ്പുണ്ടായിരുന്നത്.  സിറ്റി പൊലീസ് കമീഷണർ പി പ്രകാശിന്റെ നിർദേശപ്രകാരം ഡിസിപി ആർ ആദിത്യ, കൺട്രോൾ റൂം എസി വി സുരേഷ് കുമാർ,  മ്യൂസിയം എസ‌്എച്ച്ഒ പ്രശാന്ത്, മ്യൂസിയം  എസ് ഐമാരായ സുനിൽ, ജയപ്രകാശ്, ഷാഡോ എസ് ഐ സുനിൽലാൽ,  ഷാഡോ എ എസ് ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടിം അംഗങ്ങൾ എന്നിവരാണ‌് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top