20 April Friday
റേഷന്‍ അട്ടിമറി

എല്‍ഡിഎഫ് പ്രകടനവും ധര്‍ണയും നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2017

തിരുവനന്തപുരം > ഭക്ഷ്യസുരക്ഷാ നിയമത്തില്‍ക്കൂടി സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം നിലനില്‍ക്കുന്ന കേരളത്തിലെ റേഷന്‍ സമ്പ്രദായം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ എല്‍ഡിഎഫ് ഫെബ്രുവരി 18ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച പഞ്ചായത്ത് അടിസ്ഥാനത്തിലും മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനിലെയും പ്രധാന കേന്ദ്രങ്ങളില്‍ ധര്‍ണയും പ്രകടനവും സംഘടിപ്പിക്കും.
തിരുവനന്തപുരം നഗരത്തില്‍ കഴക്കൂട്ടം ജങ്ഷനിലും ആര്‍എംഎസിലും പട്ടം ജങ്ഷനിലും പാപ്പനംകോട് ജങ്ഷനിലും പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. ജില്ലയിലെ മറ്റെല്ലാ നിയോജകമണ്ഡലത്തിലും പ്രകടനവും ധര്‍ണയും സംഘടിപ്പിക്കും.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാര്‍, സി അജയകുമാര്‍, സോളമന്‍ വെട്ടുകാട്, ആറ്റിങ്ങല്‍ രാമചന്ദ്രന്‍, അഡ്വ. ആര്‍ സതീഷ്കുമാര്‍, വി പി ഉണ്ണിക്കൃഷ്ണന്‍, തമ്പാനൂര്‍ രാജീവ്, ജി സുഗുണന്‍, ജെ ജയദാസ്, അഡ്വ. ജെ തംറൂഖ്, എ എല്‍ എം കാസിം, വി പത്മകുമാര്‍, കല്ലമ്പലം ശിവജി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top